131 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി
Tuesday, December 10, 2019 1:07 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ഒ​രു ജ​ന​ത​യെ കൈ ​പി​ടി​ച്ച് മു​ന്നോ​ട്ട് ന​യി​ച്ച​തി​ന്‍റെ പേ​രി​ലാ​വും പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ ച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ക്കു​ക​യെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ൽ. പു​റ​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കാ​വി​ല​ക്കാ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച 131 വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ സാ​ക്ഷ്യ പ​ത്ര​വും താ​ക്കോ​ൽ​ദാ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. പു​റ​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക്കാ​ക്കി​യ​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.​
പു​റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത് സൗ​ദ അ​ധ്യ​ക്ഷ​ത വഹിച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി സു​ധാ​ക​ര​ൻ, സെ​ക്ര​ട്ട​റി ഇ.​ഷ​മീ​ൽ, സ്ഥി​ര​സ​മി​തി ചെ​യ​ർ​മാന്മാ​രാ​യ കെ.​ഉ​മ്മ​ർ, പ്രീ​ത പു​ളി​ക്ക​ൽ. മു​ജീ​ബ് റ​ഹ്മാ​ൻ, അ​നി​ത ക​ണ്ണ​ത്ത്, തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സി.​ഒ.​ബാ​ബു​രാ​ജ്, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​കെ.​ശാ​ന്ത, സി.​എം.​വി​ശ്വ​നാ​ഥ​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.