കോ​ണ്‍​ഗ്ര​സ് അ​ക​ന്പാ​ടം വൈ​ദ്യു​തി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, December 10, 2019 1:07 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ചാ​ലി​യാ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ അ​ക​ന്പാ​ടം കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. പ്ര​ള​യം ക​ഴി​ഞ്ഞ് നാ​ലു​മാ​സം ക​ഴി​ഞ്ഞി​ട്ടും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ കോ​ള​നി നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ള​നി നി​വാ​സി​ക​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. സു​ര​ക്ഷാ മേ​ഖ​ല​യ​ല്ലാ​ത്ത​തി​നാ​ലും കോ​ള​നി​ക​ളി​ലെ ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും താ​മ​സം മാ​റി പോ​യ​തി​നാ​ലും വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ക​ന്പാ​ടം കെ​എസ്ഇ​ബിഎ​ഇ അ​റി​യി​ച്ചു. എ​ന്നാ​ൽ തീ​രു​മാ​നം ഉ​ണ്ടാ​കാ​തെ പി​രി​ഞ്ഞ് പോ​കി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ അ​റി​യി​ച്ച​തോ​ടെ നി​ല​ന്പൂ​ർ സ​ർ​ക്കി​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​ള​നി വീ​ടു​ക​ളി​ൽ വൈ​ദ്യു​തി എ​ത്തി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​താ​യി സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​ഹാ​രി​സ് ബാ​ബു ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​ണി​യി​ൽ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പൂ​ക്കോ​ട​ൻ നൗ​ഷാ​ദ്, അ​നീ​ഷ് അ​ഗ​സ്റ്റി​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​ർ.​പി. വേ​ലാ​യു​ധ​ൻ, നി​ഷാ​ദ് പാ​റേ​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.