ന​ക്ഷ​ത്ര​ങ്ങ​ളും പു​ൽ​ക്കൂ​ടു​ക​ളു​മാ​യി വി​പ​ണി ഒ​രു​ങ്ങി
Tuesday, December 10, 2019 1:08 AM IST
നി​ല​ന്പൂ​ർ: ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ന​ക്ഷ​ത്ര​ങ്ങ​ളും പു​ൽ​ക്കൂ​ടു​ക​ളു​മാ​യി വി​പ​ണി ഒ​രു​ങ്ങി. ന​ക്ഷ​ത്ര​ങ്ങ​ളി​ൽ എ​ൽ​ഇ​ഡി ഇ​ന​ങ്ങ​ൾ​ക്കു ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും പ്രി​യ​മേ​റെ. 100 മു​ത​ൽ 1000 വ​രെ വി​ല​യു​ള്ള എ​ൽ​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.
കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​ക്കാ​ർ കു​റ​വാ​ണെ​ങ്കി​ലും വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലും ആ​ക​ർ​ഷ​ക​മാ​യ മോ​ഡ​ലു​ക​ളി​ലും ത​യാ​റാ​ക്കി​യ ക​ട​ലാ​സ് ന​ക്ഷ​ത്ര​ങ്ങ​ളും സ​ജീ​വ​മാ​ണ്. 20 മു​ത​ൽ 200 വ​രെ​യാ​ണ് വി​ല. പു​ൽ​ക്കൂ​ടു​ക​ളും ക്രി​സ്മ​സ് ട്രീ​ക​ളും തേ​ടി ക​ട​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്. ഇ​ല്ലി​ക്ക​ന്പു​ക​ളും വ​യ്ക്കോ​ലും കൊ​ണ്ട് ത​യാ​റാ​ക്കി​യ പു​ൽ​ക്കൂ​ടു​ക​ളും രൂ​പ​ങ്ങ​ളും അ​ട​ങ്ങു​ന്ന സെ​റ്റി​ന് 500 മു​ത​ലാ​ണ് വി​ല. വ​ലി​പ്പ​വും അ​ല​ങ്കാ​ര​ങ്ങ​ളും കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് വി​ല​യും കൂ​ടും. വ​ലി​പ്പ​വും ഭം​ഗി​യും അ​നു​സ​രി​ച്ച് 50 മു​ത​ൽ 10,000 വ​രെ വി​ല​യു​ള്ള ക്രി​സ്മ​സ് ട്രീ​ക​ളും വി​ൽ​പ്പ​ന​യ്ക്കെ​ത്തി​യി​ട്ടു​ണ്ട്. കേ​ക്ക് വി​പ​ണി​യും സ​ജീ​വ​മാ​യി. നി​ർ​മാ​ണ​ശാ​ല​ക​ൾ കേ​ക്കു​ക​ൾ ത​യാ​റാ​ക്കി ക​ട​ക​ളി​ൽ എ​ത്തി​ക്കാ​നും ആ​രം​ഭി​ച്ചു.
ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്കു​ള്ള സാ​ന്താ​ക്ലോ​സ് വേ​ഷ​ങ്ങ​ളും തൊ​പ്പി​ക​ളു​ടെ​യും ശേ​ഖ​രം ക​ട​ക​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ക്രി​സ്മ​സി​ന് ഒ​രാ​ഴ്ച മു​ന്പു​മു​ത​ലേ ഇ​വ​യു​ടെ വി​ൽ​പ്പ​ന സ​ജീ​വ​മാ​കൂ​വെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.