പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ധ​ന​സ​ഹാ​യം വൈ​കു​ന്നു: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Tuesday, December 10, 2019 11:49 PM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചും പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ന്പാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി. വ​ണ്ടൂ​ർ എം​എ​ൽ​എ എ.​പി.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​വ​ള​പ്പാ​റ ക​ഴി​ഞ്ഞാ​ൽ പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത് മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ്. 1500 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള​ട​ക്കം ന​ശി​ച്ചു. 80 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. എ​ന്നാ​ൽ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യ 10,000 രൂ​പ പോ​ലും ഇ​തു​വ​രെ പ്ര​ള​യ​ബാ​ധി​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

പ്ര​ള​യ​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാകുന്നി​ല്ല. പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ് ക​വ​ള​പ്പാ​റ​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി.​സ​ബി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി.​അ​ജ്മ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്താ​ർ മു​ഹ​മ്മ​ദ്, കെ.​സി.​ന​സീം, പി.​പി.​റ​സാ​ഖ്, മൂ​ർ​ഖ​ൻ റ​ഹീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ന്താ​ർ ന​സീം, പാ​ലോ​ളി നി​ഷാ​ദ്, ഹാ​ഷി​ദ് ഓ​ടാ​യി​ക്ക​ൽ, മു​നീ​ർ മേ​പ്പാ​ടം. ഷാ​ഫി ന​ടു​വ​ക്കാ​ട്. സി​ദ്ദി​ഖ് കാ​ന്പ്ര​ത്ത് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.
മാ​ർ​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ത​ട​ഞ്ഞെ​ങ്കി​ലും വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ക​ട​ക്കാ​ൻ യു​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ നീ​ക്കം നേ​രി​യ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.