മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ന്ന്
Tuesday, December 10, 2019 11:51 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​ൾ​വ​ന​ങ്ങ​ളി​ലു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ഇ​ന്നു മു​ത​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ആ​രം​ഭി​ക്കു​മെ​ന്ന് ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ. ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​നു പാ​ല​ക്ക​യം ആ​ദി​വാ​സി കോ​ള​നി​യി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സ​ക്കീ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ലു​ള്ള വെ​റ്റി​ല​ക്കൊ​ല്ലി, അ​ന്പു​മ​ല, പ്ലാ​ക്ക​ൽ​ചോ​ല, കൊ​ന്പ​ൻ ക​ല്ല് കോ​ള​നി​ക​ളി​ലും മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും. ആ​രോ​ഗ്യ വ​കു​പ്പ് ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി കോ​ള​നി​ക​ളു​ള്ള​തും പ​ഞ്ചാ​യ​ത്തി​ലാ​ണ്. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും, എ​ച്ച്എം​സി​യും ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന കാ​ര്യ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യാ​ണ് ആ​രോ​ഗ്യ​രം​ഗ​ത്ത് ചാ​ലി​യാ​റി​ന് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.