കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Friday, December 13, 2019 12:09 AM IST
നി​ല​ന്പൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ന​ട​പ്പാ​ക്കി​യ ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ജ്വാ​ല ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യം വി​ഭ​ജി​ക്കു​ക​യാ​ണ് ബി​ജെ​പി. ചെ​യ്യു​ന്ന​തെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വഹിച്ചു. എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, പി.​പി. ന​ജീ​ബ്, പി.​ടി. ചെ​റി​യാ​ൻ, എം. ​സി​ക്ക​ന്ത​ർ, സി.​ടി. ഉ​മ്മ​ർ​കോ​യ, എ.​ടി. ഫ്രാ​ൻ​സി​സ്, റ​ഹീം ചോ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​ന് സ്ത്രീ​പി​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും.