പ്ര​ള​യ ദു​രി​താ​ശ്വാ​സം: 27.50 കോ​ടി സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു
Friday, December 13, 2019 12:09 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ്ര​ള​യ ബാ​ധി​ത​രാ​യ 27,505 കു​ടും​ബ​ങ്ങ​ൾ​ക്കു 10,000 രൂ​പ വീ​തം 27,50,50,000 രൂപ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. ബ​ന്ധു​വീ​ടു​ക​ളി​ൽ മാ​റി താ​മ​സി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​ധ​ന വി​ത​ര​ണ​വം പു​രോ​ഗ​മി​ക്കു​ന്നു.

പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും കാ​ര​ണം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ച്ച 18,812 കു​ടും​ബ​ങ്ങ​ൾ​ക്കു 18,81,20,000 ര ൂപ കൈ​മാ​റി. വി​വി​ധ താ​ലൂ​ക്ക് പ​രി​ധി​ക​ളി​ൽ 8,693 കു​ടും​ബ​ങ്ങ​ൾ​ക്ക് 8,69,30,000 രൂ​പ​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ന​ൽ​കി​യ​ത്. ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം വ​ഴി​യാ​ണ് ധ​ന​സ​ഹാ​യ വി​ത​ര​ണം.

പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ലും മ​രി​ച്ച 71 പേ​രി​ൽ 62 പേ​രു​ടെ ആ​ശ്രി​ത​ർ​ക്കു നാ​ലു ല​ക്ഷം രൂ​പ വീ​തം സ​ഹാ​യ​ധ​നം ന​ൽ​കി. ഒ​ന്പ​തു പേ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്യാ​ൻ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പ​രി​ശോ​ധ​ന ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി. പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും വീ​ടു ത​ക​ർ​ന്ന​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.

കോ​ള​നി​വാസികളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്താ​നും വീ​ടു നി​ർ​മാ​ണ​ത്തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നി​ല​ന്പൂ​ർ ഐ​ടി​ഡി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ത്തു​ക​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലു​ള്ള ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ഭൂ​മി വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ 20ന​കം പൂ​ർ​ത്തി​യാ​ക്കും. വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ടു ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു പു​തി​യ വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.