വ​ണ്ടൂ​രി​ലെ തെ​റാ​പ്പി സെ​ന്‍റ​ർ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക്
Saturday, December 14, 2019 12:09 AM IST
വ​ണ്ടൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ തെ​റാ​പ്പി സെ​ന്‍റ​ർ ഇ​നി സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക്. പ​തി​നെ​ട്ട് വ​യ​സി​നു താ​ഴെ​യു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മി​ടു​ന്ന തെ​റാ​പ്പി സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി 35 ല​ക്ഷം രൂ​പ​യാ​ണ് ബ്ലോ​ക്ക് ഭ​ര​ണ​സ​മി​തി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. 2020 ഓ​ഗ​സ്റ്റി​ന​കം കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. ഇ​തോ​ടെ വി​എം​സി സ്കൂ​ളി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ നി​ന്നു തെ​റാ​പ്പി സെ​ന്‍റ​റി​ന് മോ​ച​ന​മാ​കും. ബ്ലോ​ക്കി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി 130 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ ചി​കി​ത്സ നേ​ടു​ന്ന​ത്. ഫി​സി​യോ, സ്പീ​ച്ച്, സൈ​ക്കോ​ള​ജി, സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ​വ​രാ​ണ് തെ​റാ​പ്പി ന​ട​ത്തു​ന്ന​ത്. മാ​ന​സി​ക ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ആ​ശ​യ​വി​നി​മ​യം സു​താ​ര്യ​മാ​ക്കാ​നും പ​ഠ​ന വൈ​ക​ല്യ​ങ്ങ​ൾ അ​ക​റ്റി വ്യ​ക്തി​ഗ​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​നും സ​ഹാ​യി​ക്കു​ന്ന തെ​റാ​പ്പി സെ​ന്‍റ​ർ 2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.