കൗ​ണ്‍​സി​ൽ യോ​ഗം: പ്ര​തി​പ​ക്ഷം ക​ത്തു ന​ൽ​കി
Saturday, December 14, 2019 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭാ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷ​ത്തെ 13 കൗ​ണ്‍​സി​ല​ർ​മാ​ർ നോ​ട്ടീ​സ് ന​ൽ​കി. പ​താ​യ്ക്ക​ര​യി​ൽ സി​മ​ന്‍റ്് മി​ക്സിം​ഗ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തോ​ടെ പ​രി​സ്ഥി​തി, കു​ടി​വെ​ള്ളം എ​ന്നി​വ സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ​ക്കു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
1995-ലെ ​മു​നി​സി​പ്പ​ൽ ആ​ക്ടി​ൽ ഉ​ൾ​പ്പെ​ട്ട കൗ​ണ്‍​സി​ലി​ന്‍റെ യോ​ഗ ന​ട​പ​ടി​ക്ര​മ​ത്തി​ലെ ഏ​ഴ് (1) ച​ട്ട​മ​നു​സ​രി​ച്ചാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നി​ല​വി​ലു​ള്ള അം​ഗ​സം​ഖ്യ​യു​ടെ മു​ന്നി​ലൊ​ന്നി​ൽ കു​റ​യാ​ത്ത അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ യോ​ഗം വി​ളി​ച്ചു​കൂ​ട്ട​ണ​മെ​ന്നാ​ണ് ച​ട്ടം അ​നു​ശാ​സി​ക്കു​ന്ന​ത്.