പ്ര​ഭാ​ത ന​ട​ത്ത​ം: കാ​ന്പ​യി​ൻ തു​ട​ങ്ങി
Saturday, December 14, 2019 12:10 AM IST
ക​രു​വാ​ര​ക്കുണ്ട്: ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു നാ​ട്ടു​കാ​രെ പ്ര​ഭാ​ത ന​ട​ത്ത​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച് തു​വൂ​രി​ലെ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് ക​മ്മി​റ്റി രം​ഗ​ത്ത്. ര​ണ്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​രോ​ഗ്യ​ ബോ​ധ​വ​ത്കര​ണ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. പാ​യി​പ്പു​ല്ലി​ൽ നി​ന്നാ​രം​ഭി​ച്ച ന​ട​ത്തം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​റ്റ​ത്ത് ബാ​ല​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് ക​മ്മി​റ്റി, കോ​ട്ട​ക്ക​ൽ അ​ൽ​മാ​സ് ഹോ​സ്പി​റ്റ​ൽ, ഫെ​യ്സ് ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കി​ഡ്നി ഹെ​ൽ​ത്ത് കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ഭാ​ത ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച​ത്. വൃ​ക്ക​രോ​ഗ​മു​ക്ത തു​വൂ​രി​നാ​യ് എ​ന്ന സ​ന്ദേ​ശ​വു​മാ​യി ര​ണ്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​ന്പ​യി​നാണ്.
റി​ലീ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു​ഹാ​ജി, ക​ണ്‍​വീ​ന​ർ പി.​എ.​മ​ജീ​ദ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ എം.​അ​ബ്ദു​ൾ അ​സീ​സ്, എം.​കെ.​മു​സ്ത​ഫ അ​ബ്ദു​ൾ ല​ത്തീ​ഫ്, ടി.​ക​മ്മു​ട്ടി ഹാ​ജി, ടി.​എ.​ജ​ലീ​ൽ, കു​ണ്ടി​ൽ ബാ​ബു, പി.​സ​ലാ​ഹു​ദീ​ൻ, എം.​ഉ​ബൈ​ദ് മു​സ്ലി​യാ​ർ, കൊ​പ്പ​ത്ത് ഷെ​രീ​ഫ്,അ​സ്ലം തു​വൂ​ർ, കെ.​ടി.​അ​ഷ്ക​ർ, അ​ക്ബ​ർ പാ​റ​മ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.