കൊ​ണ്ടോ​ട്ടി​യി​ൽ ഇ​ന്നു ഗാ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, December 15, 2019 12:19 AM IST
കൊ​ണ്ടോ​ട്ടി: മു​സ്ലിം​ലീ​ഗി​ന്‍റെ പൗ​ര​ത്വ​ബി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു മുതല്‌ കൊ​ണ്ടോ​ട്ടി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കും. മ​ഞ്ചേ​രി, പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ നി​ന്ന് സ്റ്റാ​ർ ജം​ഗ്ഷ​ൻ, ത​ങ്ങ​ൾ​സ് റോ​ഡ്, ചു​ങ്കം വ​ഴി കി​ഴി​ശേ​രി, തൃ​പ്പ​ന​ച്ചി വ​ഴി പോ​ക​ണം.
നാ​ലിന് ശേ​ഷം എ​ല്ലാ വാ​ഹ​ന​ങ്ങ​ളും രാ​മ​നാ​ട്ടു​ക​ര ബൈ​പാ​സി​ൽ നി​ന്ന് യൂ​ണി​വേ​ഴ്സി​റ്റി- കൂ​രി​യാ​ട് വ​ഴി മ​ല​പ്പു​റ​ത്തേ​ക്ക് വ​ഴി തി​രി​ച്ചു വി​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

തു​ടി​യ​ൻ​മ​ല -കോ​ട​ശേ​രി
റോ​ഡി​നു മൂ​ന്നു കോ​ടി

മ​ഞ്ചേ​രി: തു​ടി​യ​ൻ​മ​ല -കോ​ട​ശേ​രി റോ​ഡ് റ​ബ്ബ​റൈ​സ് ചെ​യ്യാന്‌ മൂ​ന്നു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭിച്ച​താ​യി എം. ​ഉ​മ്മ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. സാ​ങ്കേ​തി​ക അ​നു​മ​തി ലാ​ഭ്യ​മാ​യി ടെ​ൻ​ഡ​ർ ന​ട​പ​ടി​ പൂ​ർ​ത്തി​ക​രി​ച്ചാ​ൽ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നു എം​എ​ൽ​എ അ​റി​യി​ച്ചു.