വി​ദ്യാ​ർ​ഥി​ക​ൾ​ക്കു അ​ഗ്നി സു​ര​ക്ഷാ പ​രി​ശീ​ല​നം
Sunday, December 15, 2019 12:19 AM IST
നി​ല​ന്പൂ​ർ: എ​രു​മ​മു​ണ്ട നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും സൗ​ഹൃ​ദ ക്ല​ബും ചേ​ർ​ന്നു അ​ഗ്നി സു​ര​ക്ഷാ പ​രി​ശീ​ല​നം ന​ട​ത്തി.
സേ​ഫ്റ്റി ഓ​ഫീ​സ​ർ അ​നൂ​പ് ബോ​ധ​വ​ത്ക​ര​ണ ക്ല​സ് ന​യി​ച്ചു. സ്കൂ​ൾ മൈ​താ​നി​യി​ൽ മോ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി​യും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് സ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​രി​ലെ അ​ഗ്നി സു​ര​ക്ഷാ ഓ​ഫീ​സ​ർ അ​ബ്ദു​ൾ ഗ​ഫൂ​ർ, സൗ​ഹൃ​ദ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സി. മു​ര​ളീ​ധ​ര​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​ൻ​സെ​ന്‍റ് മ​ണ്ണി​ത്തോ​ട്ടം, സ്കൗ​ട്ട് ഓ​ഫീ​സ​ർ മാ​ത്യു വ​ർ​ഗീ​സ്, റോ​സ​മ്മ ഫി​ലി​പ്പ്, ബി​ജു പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.