സാ​ന്ത്വ​ന സ​ന്ദേ​ശ​വു​മാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ർ​ദി​നം
Thursday, January 16, 2020 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​ന​മാ​ച​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ഹീ​ദാ എ​ലി​ക്കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ എ​സ്പി​സി, ജെ​ആ​ർ​സി യൂ​ണി​റ്റു​ക​ൾ, ആ​ശാ വ​ർ​ക്കേ​ഴ്സ്, ട്രോ​മാ​കെ​യ​ർ യൂ​ണി​റ്റ്, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, മ​റ്റു സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, എ​ന്നി​വ​രെ അ​ണി​നി​ര​ത്തി പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ന്ദേ​ശ റാ​ലി ന​ട​ത്തി. രോ​ഗീ ബ​ന്ധു സം​ഗ​മം, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം എ​ന്നി​വ​യും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. മ​ങ്ക​ട സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ.​ഷം​സു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി മ​നോ​ൻ അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ന് വി​ദ്യ​ാഭ്യാ​സ​വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ സു​ബൈ​ദ, സ​മ​ദ് പ​റ​ച്ചി​ക്കോ​ട​ൻ, പ്ര​മോ​ദ്, മു​ഹ​മ്മ​ദ് ആ​രി​ഫ്, കെ.​കെ.​ജ​ല​ജ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. സ്റ്റാ​ഫ് ന​ഴ്സ് കെ.​മ​ഞ്ജു​ഷ പ്ര​തി​ജ്ഞ​യും ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് അ​ഫീ​ഫ ന​ന്ദി​യും പ​റ​ഞ്ഞു.
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴേ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ ന​ട​ക്കു​ന്ന പ​രി​ര​ക്ഷ ഹോം ​കെ​യ​ർ പ​രി​പാ​ടി​യു​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​ഴേ​ക്കോ​ട് പി​ടി​എം​എ​ച്ച്എ​സി​ലെ ജെഎ​സ്എ​സ് ജെ​ആ​ർ​സി സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശവർക്കമാർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ന്ദേ​ശ ജാ​ഥ ന​ട​ത്തി. സ്കൂ​ളി​ൽ നി​ന്നും ആ​രം​ഭി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ് വ​രെ ജാ​ഥ ന​ട​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കെ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സ്മി​ത പ​ടി​ക്ക​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു ഹെ​ഡ്മാ​സ്റ്റ​ർ ടി.​ആ​ർ.​ഹ​രി​കു​മാ​ർ, ജെ​ആ​ർ​സി ചു​മ​ത​ല​യു​ള്ള റ​ഫീ​ഖ് മു​ഹ​മ്മ​ദ്, സു​ഹ്റ, വി​ദ്യ, യൂ​സ​ഫ്, ച​ന്ദ്രി​ക, അ​ലീ​ന, സി​ജി, മു​ഹ​മ്മ​ദ് ഹ​നീ​ഫ, സാ​ബി​ക്ക സ​ത്താ​ർ, ലീ​ലാ​വ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​ടി.​മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ​രി​ര​ക്ഷ ന​ഴ്സ് ബു​ഷ്റ ന​ന്ദി പ​റ​ഞ്ഞു.
മ​ല​പ്പു​റം: അ​ന്ത​സു​റ്റ പ​രി​ച​ര​ണം വീ​ടു​ക​ളി​ൽ ത​ന്നെ എ​ന്ന സ​ന്ദേ​ശ​വു​മാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നം ജി​ല്ല​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ പ​രി​ച​ര​ണ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ മാ​തൃ​ക​യാ​ണ് ജി​ല്ല മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്. ജി​ല്ല​യി​ൽ മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നൊ​പ്പം രോ​ഗ പ്ര​തി​രോ​ധ​ത്തി​നും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക​ണ​മെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശ​പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു റാ​ലി സം​ഘ​ടി​പ്പി​ച്ചു. മ​ല​പ്പു​റം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ളു​ടെ പു​ന​ര​ധി​വാ​സം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ത്ത​കി. ഡോ. ​രാ​ജ​ഗോ​പാ​ൽ, ഡോ ​ഷാ​ജി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ, സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹ​ജ​റു​മ്മ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ. ഷി​ബു​ലാ​ൽ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ കെ.​പി അ​ഹ​മ്മ​ദ് അ​ഫ്സ​ൽ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ഫൈ​സ​ൽ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ടി.​എം.ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 1993ൽ ​ജി​ല്ല​യി​ൽ തു​ട​ക്ക​മി​ട്ട പാ​ലി​യേ​റ്റീ​വ് കെ​യ​ർ സം​വി​ധാ​നം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി രോ​ഗി പ​രി​ച​ര​ണ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ളും വി​ഭ​വ സ​മാ​ഹ​ര​ണ​വും ന​ട​ന്നു.
എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നം ആ​ച​രി​ച്ചു. വ​ഴി​ക്ക​ട​വ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ൻ എം.​എം.​ന​ജീ​ബ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. കേ​ഡ​റ്റു​ക​ൾ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു. എ​ച്ച്എം വി.​പി.​അ​ന്ന​മ്മ, വി.​പി.​റ​സി​യ, കെ.​പി.​മു​സ​ഫ​ർ, സി​സി​മോ​ൾ ജോ​ർ​ജ്, ഡി​ഐ ദീ​പ, ആ​ശാ രാ​ജ്, ടി.​എം.​മു​ഹ​മ്മ​ദ​ലി, സു​ര​ഭി കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​രു​വാ​ര​കു​ണ്ട്: പാ​ലി​യേ​റ്റീ​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും, ഫ​ണ്ട് സ​മാ​ഹ​ര​ണ​വും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചി​റ​യ്ക്ക​ലി​ൽ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര കി​ഴ​ക്കേ​ത​ല ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ബോ​ധ​വ​ൽ​ക​ര​ണ സ്റ്റാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി നി​ർ​വ​ഹി​ച്ചു. പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് പ​റ​ന്പി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​നാ​ജി​ൽ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജ​മീ​ല അ​ഷ്റ​ഫ്, അം​ഗം പി.​ദീ​പ, പാ​ലി​യേ​റ്റീ​വ് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കു​ണ്ടു​കാ​വി​ൽ, എ.​പ്ര​ഭാ​ക​ര​ൻ, പൊ​റ്റ​യി​ൽ ആ​യി​ശ പ്ര​സം​ഗി​ച്ചു.