കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ചു
Thursday, January 16, 2020 10:40 PM IST
എ​ട​ക്ക​ര: കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ചു. പാ​ലേ​മാ​ട് സ്വ​ദേ​ശി പൂ​ള​ക്കു​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ൻ (65) ആ​ണ് മ​രി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. ചൊ​വ്വാ​ഴ്ച ഇ​വ​രു​ടെ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ കാ​ട്ടു​മു​ണ്ട ചെ​മ്മ​ര​ത്ത് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഭാ​ര്യ ബാ​ലാ​മ​ണി, മ​ക​ൻ ജി​ഷ്ണു, മ​ക​ന്‍റെ ഭാ​ര്യ സം​ഗീ​ത എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും പാ​ലേ​മാ​ട്ടെ വീ​ട്ടി​ലേ​ക്കു​ള​ള യാ​ത്ര​ക്കി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ബാ​ലാ​മ​ണി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ലൈ​ബ്രേ​റി​യ​ൻ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, പാ​ലേ​മാ​ട് വി​ജ​യ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥ​ശാ​ല ലൈ​ബ്രേ​റി​യ​ൻ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. മ​റ്റ് മ​ക്ക​ൾ: ബ​ബി​ത(​സെ​ക്ര​ട്ട​റി വ​നി​ത സ​ഹ​ക​ര​ണ ബാ​ങ്ക്, മൂ​ത്തേ​ടം), സു​മി​ത. മ​രു​മ​ക്ക​ൾ: മ​നോ​ജ് കു​മാ​ർ, ശ്രീ​നി​വാ​സ​ൻ.