സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പ്ര​മേ​യം
Friday, January 17, 2020 12:31 AM IST
നി​ല​ന്പൂ​ർ: സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പ്ര​മേ​യം. ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ സ​ർ​ക്കാ​രി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ബ​ന്ധ​ന​ക​ൾ മൂ​ലം ഏ​റെ പ്ര​യാ​സ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും നി​ബ​ന്ധ​ന​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​മേ​യം​കൊ​ണ്ടു​വ​ന്നു. കോ​ണ്‍​ഗ്ര​സ് അം​ഗ​വും ക്ഷേ​മ​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ പാ​ലോ​ളി മെ​ഹ​ബൂ​ബാ​ണ് പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ കൈ​ക​ളി​ൽ ത​ന്നെ കി​ട്ടു​ന്ന​തി​നും അ​ന​ർ​ഹ​ർ ക​ട​ന്നു കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഒ​ഴി​വാ​ക്കാ​നാ​ണ് നി​ബ​ന്ധ​ന​ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​ത​ന്ത്ര അം​ഗം മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി. മ​റ്റൊ​രു പ്ര​മേ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗം ഡെ​യ്സി ചാ​ക്കോ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​മേ​യം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും പ്ര​ള​യ​ബാ​ധി​ത​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചു​വെ​ന്നും സി​പി​എ​മ്മി​ലെ എ​ൻ. വേ​ലു​ക്കു​ട്ടി പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു പ​റ​ഞ്ഞു. പ്ര​മേ​യ​ങ്ങ​ൾ വോ​ട്ടി​നി​ട്ടി​ല്ല. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.