ചു​ങ്ക​ത്ത​റ ആ​രോ​ഗ്യ ബ്ലോ​ക്ക് പ​രി​ധി​യി​ലെ 5500 കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ മ​രു​ന്ന് ന​ൽ​കും
Saturday, January 18, 2020 12:56 AM IST
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ നാളെ 5500 കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കും. അ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പോ​ളി​യോ തു​ള്ളി മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി ബ്ലോ​ക്ക് പ​രി​ധി​യി​ൽ 310 ബൂ​ത്തു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ മൊ​ബൈ​ൽ ബൂ​ത്തു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.
കൂ​ടാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളാ​യ ബ​സ് സ്റ്റാ​ന്‍റു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, മ​റ്റു പൊ​തു ഇ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ബൂ​ത്തു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും തു​ള്ളി മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നാ​യി പ​രി​ശീ​ല​നം ന​ൽ​കി​യ 610 വൊ​ള​ന്‍റി​യ​ർ​മാ​ർ ഉ​ണ്ടാ​യി​രി​ക്കും. അ​തി​ഥി സം​സ്ഥാ​ന​ങ്ങ​ളി​ലെ 30 കു​ട്ടി​ക​ളാ​ണ് ചു​ങ്ക​ത്ത​റ പ​രി​ധി​യി​ലു​ള്ള​ത്. ഇ​വ​ർ​ക്കും തു​ള്ളി മ​രു​ന്ന് ന​ൽ​കും. ഇന്നു ബൂ​ത്തു​ക​ളി​ൽ ന​ൽ​കു​ന്ന​തി​ന് പു​റ​മെ തു​ള്ളി മ​രു​ന്ന് ല​ഭി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലെ​ത്തി​യും ന​ൽ​കും. രാ​വി​ലെ എ​ട്ടു​മ​ണി മു​ത​ൽ അ​ഞ്ചു​മ​ണി​വ​രെ​യാ​ണ് ബൂ​ത്തു​ക​ളി​ലെ വി​ത​ര​ണം.