മ​ഞ്ചേ​രി​യി​ൽ ഐ​എ​സ്ആ​ർ​ഒ ദ്വി​ദി​ന പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
Saturday, January 18, 2020 12:58 AM IST
മ​ഞ്ചേ​രി: രാ​ജ്യ​ത്തി​ന​ഭി​മാ​ന​മാ​യ ഐ​എ​സ്ആ​ർ​ഒ​യു​ടെ നേ​ട്ട​ങ്ങ​ളും പ്ര​വ​ർ​ത്ത​ന രീ​തി​യും ല​ക്ഷ്യ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ർ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദ്വി​ദി​ന പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. വി​ക്രം സാ​രാ​ഭ​യി​യു​ടെ നൂ​റാം ജന്മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഐ​എ​സ്ആ​ർ​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ദ​ർ​ശ​നം. ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ണ രം​ഗ​ത്ത് രാ​ജ്യ​ത്തെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച വി​ക്രം സാ​രാ​ഭാ​യി​യു​ടെ നൂ​റാം ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന പ്ര​ദ​ർ​ശ​നം ആ​ധു​നി​ക ത​ല​മു​റ​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​വു​ക​യാ​ണ്. ഐ​എ​സ്ആ​ർ​ഒ​യി​ലെ 30 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പ​രി​പാ​ടി ഈ ​രം​ഗ​ത്ത് രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ ച​രി​ത്ര വ​ഴി​ക​ൾ പൂ​ർ​ണ​മാ​യി​ത്ത​ന്നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. ഇ​ന്ത്യ​ൻ റോ​ക്ക​റ്റു​ക​ൾ, ഉ​പ​ഗ്ര​ഹ​ങ്ങ​ൾ എ​ന്നി​വ​യു​ടെ മോ​ഡ​ലു​ക​ളാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. പ്ര​ദ​ർ​ശ​ന​ത്തി​നൊ​പ്പം ഇ​വ​യു​ടെ ഉ​പ​യോ​ഗ രീ​തി​ക​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​ൻ ര​ണ്ടു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് വാ​ട്ട​ർ റോ​ക്ക​റ്റ് ലോ​ഞ്ചിം​ഗും ന​ട​ക്കു​ന്നു.
വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ എം.​എ​ൻ ന​ന്പൂ​തി​രി​പ്പാ​ട് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ ആ​നു​കാ​ലി​ക വി​ദ്യാ​ർ​ഥി സ​മൂ​ഹം കാ​ണി​ക്കു​ന്ന താ​ത്പ​ര്യം പ്ര​തീ​ക്ഷാ​വ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ല​യ​ത്തി​ലെ പ​ഠ​ന​കാ​ല ഓ​ർ​മ​ക​ളും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. പ​ഴ​യ ക്ലാ​സ് മു​റി​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലേ​ക്കു രാ​ജ്യ​ത്തി​ന​ഭി​മാ​ന​മാ​യ ശാ​സ്ത്ര​ജ്ഞ​ൻ എം.​എ​ൻ. ന​ന്പൂ​തി​രി​പ്പാ​ട് ക​ട​ന്ന​ത്. വി​ക്രം സാ​രാ​ഭാ​യ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എ​സ്. കു​സു​മം അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ല​ക്ച​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​ബി​ജു പ്ര​സാ​ദ് പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. ഐ​എ​സ്ആ​ർ​ഒ. ഡി​ജി​എം ജി. ​സോ​ജ​ൻ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ​ല്യാ​സ് പെ​രി​ന്പ​ലം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് പി.​പി. അ​ലി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം. ​പ്രേ​മ​ദാ​സ​ൻ പ്ര​സം​ഗി​ച്ചു.
സ്കൂ​ൾ സ്പേ​സ് ക്ല​ബി​ലെ 30 അം​ഗ​ങ്ങ​ൾ​ക്കു ഐ​എ​സ്ആ​ർ​ഒ വി​ദ​ഗ്ധ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്പേ​സ് ക്വി​സ്, പെ​യി​ന്‍റിം​ഗ് മ​ത്സ​രം, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും എ​ക്സി​ബി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു. വി​ജ​യി​ക​ൾ​ക്കു ഐ​എ​സ്ആ​ർ​ഒ കാ​ഷ് അ​വാ​ർ​ഡ്, മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പേ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്യും. ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​ദ​ർ​ശ​നം കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.