ജാ​മി​അ നൂ​രി​യ സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും
Sunday, January 19, 2020 1:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും. ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തി​ൽ 261 യു​വ പ​ണ്ഡി​ത​ർ സ​ന​ദ് സ്വീ​ക​രി​ക്കും. നാ​ല് ദി​വ​സ​മാ​യി പി​എം​എ​സ്എ പൂ​ക്കോ​യ ത​ങ്ങ​ൾ ന​ഗ​രി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ലി​ക്കു​ട്ടി മു​സ്ലിയാ​ർ സ​ന​ദ് ദാ​ന പ്ര​സം​ഗ​വും ന​ട​ത്തും.
രാ​വി​ലെ ന​ട​ക്കു​ന്ന മു​ൽ​ത​ഖ​ൽ ഹു​ഫ്ഫാ​ള് പി.​കെ.​പി അ​ബ്ദു​ൽ സ​ലാം മു​സ്്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ണ​ക്കാ​ട് റ​ശീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ഫ​റ​ൻ​സ് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ർ​ന്നു ക​ന്ന​ട സം​ഗ​മം ന​ട​ക്കും. നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് മ​ണി ശ​ങ്ക​ർ അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഹാ​രി​സ് ബീ​രാ​ൻ മി​ഖ്യാ​തി​ഥി​യാ​കും. അ​ലും​നി മീ​റ്റ് എം.​ടി അ​ബ്ദു​ല്ല മു​സ്ലിയാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ടി ഹം​സ മു​സ്്ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ഇ​ന്ന​ലെ ന​ട​ന്ന ഗ്രാ​ന്‍റ് സ​ല്യൂ​ട്ട് പ​രി​പാ​ടി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നു ആ​റാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ശൈ​ഖു​ൽ ജാ​മി​അഃ ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ, സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​ർ സ​ല്യൂ​ട്ടി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു. റ​ഫീ​ഖ് സ​ക​രി​യ്യ ഫൈ​സി കൂ​ട​ത്താ​യി, സ്വ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വ​ല്ല​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.