സൈ​ക്കി​ൾ റാ​ലി ന​ട​ത്തി
Sunday, January 19, 2020 1:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​രോ​ഗ്യ​മു​ള്ള സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പൗ​ര​ൻ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര യു​വ​ജ​ന കാ​ര്യ​കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ മ​ല​പ്പു​റം നെ​ഹ്റു യു​വ കേ​ന്ദ്ര ന​ട​ത്തു​ന്ന ഫി​റ്റ് ഇ​ന്ത്യ സൈ​ക്കി​ൾ ഡേ​യു​ടെ ഭാ​ഗ​മാ​യി സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. വെ​ങ്ങാ​ട് ന്യൂ ​ഹൈ​ന​സ് ക്ല​ബ്് ചേ​റ്റു​പാ​റ​യും പെ​ട​ലെ​ഴ്സ് വ​ളാ​ഞ്ചേ​രി സൈ​ക്കി​ൾ ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​ച്ച മ​ങ്ക​ട ബ്ലോ​ക്ക് സൈ​ക്കി​ൾ റാ​ലി മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സൈ​നു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൗ​ഫ​ൽ, ഷ​ബീ​റ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ഹ്റു യു​വ കേ​ന്ദ്ര ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ദി​ത്യ​ഷാ​യി, നൗ​ഫ​ൽ പ​ര​വ​ക്ക​ൽ, മു​സ്ത​ഫ വ​ലി​യ​കു​ന്ന്, അ​ഷ്റ​ഫ് പ​ര​വ​ക്ക​ൽ, അ​ഷ​റ​ഫ് വെ​ങ്ങാ​ട്, സി​റാ​ജു​ദീ​ൻ വെ​ങ്ങാ​ട്, എം. ​ഹ​സ​ൻ, അ​ലി​അ​സ്ലം, സു​ബീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടി. ​ദി​ജീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.