യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റിയ ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ
Tuesday, January 21, 2020 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കു​ന്ന​പ്പ​ള്ളി അ​ടി​വാ​രം സ്വ​ദേ​ശി​ക​ളാ​യ അ​ന്പ​ല​പ്പ​റ​ന്പി​ൽ ര​ഞ്ജി​ത്ത്(33), പൂ​ക്കാ​ട്ടി​ൽ ധ​നേ​ഷ്(28) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.
ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ പാ​താ​യ്ക്ക​ര ത​ണ്ണീ​ർ​പ​ന്ത​ലി​ലാ​യി​രു​ന്നു സം​ഭ​വം. സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നും മ​ർ​ദി​ച്ച​തി​നു​മു​ള്ള വ​കു​പ്പു​ക​ളി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു.