ആ​രോ​ഗ്യബോ​ധ​വ​ത്ക​ര​ണം
Tuesday, January 21, 2020 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള സാ​ഫ​ല്യം സു​ധീ​ര പ​ദ്ധ​തി​യും വി​ന്ന​ർ മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന വ്യാ​യാ​മ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​ര​മേ​ഷ്, കെ.​ആ​ർ.​ര​വി, ഡോ.​വി​ന്ന​ർ ഷ​രീ​ഫ് എ​ന്നി​വ​ർ പ്രസംഗിച്ചു. വി​നീ​ഷ്, വി​പി​ൻ ദാ​സ്, സി​ദ്ദീ​ഖ്, സ​ക്കീ​ർ, ക്യാ​പ്റ്റ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ബു​രാ​ജ് എ​ന്നീ ട്രെ​യി​നേ​ഴ്സി​നെ​യും അ​ബു, അ​ബ്ദു​ള്ള, അ​സ്ലം എ​ന്നീ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും മു​ഹ​മ്മ​ദ് സ​ലീം ആ​ദ​രി​ച്ചു. മെ​മന്‍റോക​ൾ സമ്മാനിച്ചു.