പ​രി​ര​ക്ഷ കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Tuesday, January 21, 2020 12:31 AM IST
ക​രു​വാ​ര​കു​ണ്ട്: കി​ട​പ്പി​ലാ​യ​വ​രെ​യും അ​വ​രു​ടെ പ​രി​ചാ​ര​ക​രും ഉ​ൾ​പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ര​ക്ഷ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. പു​ന്ന​ക്കാ​ട് മോ​ഡ​ൽ ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കി​ട​പ്പി​ലാ​യ​വ​രെ​യും പ​രി​ചാ​ര​ക​രേ​യും പു​ന്ന​ക്കാ​ട് സ്കൂ​ളി​ൽ എ​ത്തി​ച്ച് വേ​ണ്ട പ​രി​ച​ര​ണ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ​പ്ര​ത്യേ​കം വി​നോ​ദ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ക​യും ഭ​ക്ഷ​ണ​വും മ​റ്റു ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കു​ക​യും ചെ​യ്തു.
രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​നും പ​രി​ശോ​ധി​ക്കാ​നു​മാ​യി ക​രു​വാ​ര​കു​ണ്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ബി​ദ​യും ന​ഴ്സു​മാ​രും നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൽ​സ്, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​ഷ​ബീ​റ​ലി, കെ.​ജ​മീ​ല, അ​ഷ​റ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​മു​ഹ​മ്മ​ദ്, മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, കു​ര്യ​ച്ച​ൻ കോ​ല​ഞ്ചേ​രി, ഐ.​ടി.​സാ​ജി​ദ, ഷീ​ബ പ​ള്ളി​ക്കു​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.