പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​തി​രു​ക​ട​ക്ക​രു​ത്; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കുമെന്ന് ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്
Tuesday, January 21, 2020 12:31 AM IST
മ​ല​പ്പു​റം: വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നും സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ത്തി​നും വ​ഴി​വയ്​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ ത​ട​യാ​ൻ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെയും മ​ത​സം​ഘ​ട​ന​ക​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടാ​ക​ണ​മെ​ന്ന് മലപ്പുറം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​ഭ്യ​ർ​ഥി​ച്ചു. ജ​നാ​ധി​പ​ത്യ​മാ​ർ​ഗ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ ഒ​രു രീ​തി​യി​ലും ത​ട​യി​ല്ല. എ​ന്നാ​ൽ മ​റ്റു മ​ത​സ്ഥ​രു​ടെ വി​കാ​ര​ങ്ങ​ൾ വ്ര​ണ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാന്‌ താ​ലൂ​ക്ക് ത​ല​ത്തി​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ​യും മ​ത​സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ​യും യോ​ഗം വി​ളി​ക്കും. ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ൾ, വ്യാ​പാ​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രെ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ർ​ഗീ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഐ​ടി ആ​ക്ട് പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കും. വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം.
പ്ര​തി​ഷേ​ധ​ങ്ങ​ൾ പൊ​തു​നി​ര​ത്തു​ക​ളി​ൽ ഒ​ഴി​വാ​ക്കു​ക​യും ക​ഴി​വ​തും മൈ​താ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​മ​തി നി​ൽ​കു​ന്പോ​ൾ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. മലപ്പുറം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, പോ​ലീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.