വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ബ​സ് ഇ​ടി​ച്ച് വാ​ൻ ഡ്രൈ​വ​ർ​ക്കും പോ​ലീ​സു​കാ​ര​നും പ​രി​ക്ക്
Friday, January 24, 2020 12:13 AM IST
കൊ​ണ്ടോ​ട്ടി: പോ​ലീ​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ബ​സ് ഇ​ടി​ച്ച് വാ​ൻ ഡ്രൈ​വ​ർ​ക്കും പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റു. എ​ക്കാ​പ്പ​റ​ന്പി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ചെ​ർ​ള​പ്പാ​ലം അ​ന്പ​ല​ത്തി​ങ്ങ​ൽ ക​പ്പേ​ക്കാ​ട​ൻ ഇ​ബ്രാ​ഹിം(49), കൊ​ണ്ടോ​ട്ടി സ്റ്റേ​ഷ​നി​ലെ സി​പി​ഒ പെ​രി​ങ്ങാ​വ് സ്വ​ദേ​ശി ഋ​ഷി​കേ​ശ് (32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ണ്ടോ​ട്ടി- അ​രീ​ക്കോ​ട് റോ​ഡി​ൽ എ​ക്കാ​പ​റ​ന്പി​ന​ടു​ത്ത് കാ​ളോ​ത്ത് വ്യാ​ഴാ​ഴ്ച പ​തി​നൊ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. കി​ഴി​ശേ​രി ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ സ്വ​കാ​ര്യ ബ​സ് എ​തി​രെ വ​ന്ന വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ഇ​രു​കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ബ്രാ​ഹിം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​യും ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഋ​ഷി​കേ​ശി​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ ബ​സും വാ​നും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി കൊ​ണ്ടോ​ട്ടി പോ​ലീ​സ് പ​റ​ഞ്ഞു.