ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Saturday, January 25, 2020 12:22 AM IST
നി​ല​ന്പൂ​ർ: ആ​രോ​ഗ്യ​വ​കു​പ്പ് നി​ല​ന്പൂ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ ബീ​ഫ് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​ൻ​സൂ​ർ കാ​രാ​ട്ട് ചാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പ​ഴ​കി​യ ചി​ക്ക​ൻ, ബീ​ഫ്, അ​വി​യ​ൽ, തോ​ര​ൻ, പ​ഴ​കി​യ എ​ണ്ണ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ 11 സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.
മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി. പി​ഴ​യും ഈ​ടാ​ക്കി. ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ എ​ട്ടോ​ളം ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ പാ​കം ചെ​യു​ന്ന അ​ടു​ക്ക​ള അ​ട​ക്കം വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ട​തി​നെ തു​ട​ർ​ന്നു ഇ​വ വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. അ​ല്ലാ​ത്ത​പ​ക്ഷം ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ന്നാ​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴും ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കാ​വു​ന്ന പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്പോ​ഴും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ത​യാ​റാ​ക​ത്ത​താ​ണ് നി​ല​ന്പൂ​രി​ലെ ഹോ​ട്ട​ലു​ക​ളി​ല​ട​ക്കം ഇ​ത്ത​രം പ്ര​വ​ണ​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണം. താ​ൻ ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള ആ​ദ്യ പ​രി​ശോ​ധ​ന ആ​യ​തി​നാ​ലാ​ണ് ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​ത്ത​തെ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​ൻ​സൂ​ർ കാ​രാ​ട്ട് ചാ​ലി​ൽ പ​റ​ഞ്ഞു. ഇ​തു ആ​വ​ർ​ത്തി​ച്ചാ​ൽ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ക​യും ലൈ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ സം​ഘ​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​കെ. ബാ​ബു, സി. ​ര​തീ​ഷ്, കെ. ​രാ​ജേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.