ദേ​ശീ​യ ബാ​ലി​ക​ദി​നം ആ​ഘോ​ഷി​ച്ചു
Saturday, January 25, 2020 12:23 AM IST
മ​ല​പ്പു​റം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ ഓ​ർ​മ​പ്പെ​ടു​ത്തി​യും ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്കരി​ച്ചും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പും ജി​ല്ലാ​ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റും സം​യു​ക്ത​മാ​യി ജി​ല്ല​യി​ൽ ബാ​ലി​കാ​ദി​നം ആ​ഘോഷിച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നാ​ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​ന​ഹാ​ളി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​ക​രു​തെ​ന്നും ബാ​ല​വേ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നും സെ​മി​നാ​റി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹാ​ജ​റു​മ്മ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ശൈ​ശ​വ വി​വാ​ഹം, പോ​ക്സോ ആ​ക്ട് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി ക്ലാ​സെ​ടു​ത്തു. ജി​ല്ലാ വ​നി​താ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ത്രേ​സ്യാ​മ്മ, വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് മേ​രി ജോ​ണ്‍, സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ കെ.​കൃ​ഷ്ണ​മൂ​ർ​ത്തി, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ പി.​രാ​ജു, ഐ​സി​ഡി​എ​സ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ എ​സ്പി​സി, ജെ​ആ​ർ​സി കേ​ഡ​റ്റു​ക​ൾ ദേ​ശീ​യ ബാ​ലി​കാ ദി​നം ആ​ഘോഷിച്ചു. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ വ​നി​താ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി ​ഇ​ന്ദി​രാ​ഗാ​ന്ധി ചു​മ​ത​ല​യേ​റ്റ ജ​നു​വ​രി 24 ആ​ണ് ദേ​ശീ​യ ബാ​ലി​കാ ദി​ന​മാ​യി രാ​ജ്യ​മെ​ങ്ങും ആ​ച​രി​ക്കു​ന്ന​ത്.​പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​ർ നേ​രി​ടു​ന്ന ലിം​ഗ വി​വേ​ച​ന​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ബാ​ലി​കാ ദി​ന​മാ​യി ജ​നു​വ​രി 24 ആ​ച​രി​ക്കു​ന്ന​ത്. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശൈ​ശ​വ വി​വാ​ഹം പ്ര​മേ​യ​മാ​ക്കി​യ ’പ​തി​നെ​ട്ട് ’ എ​ന്ന ഹ്ര​സ്വ സി​നി​മ​യും ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന പ്ര​തി​ജ്ഞ​യും ബോ​ധ​വ​ത്്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കേ​ഡ​റ്റു​ക​ൾ ന​ട​ത്തി.
ജ​നി​ച്ചു വീ​ഴു​ന്ന ഓ​രോ പെ​ണ്‍​കു​ഞ്ഞും ഈ ​ലോ​ക​ത്ത​നു അ​ഭി​മാ​ന​മാ​യി മാ​റ​ട്ടെ​യെ​ന്നു ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു മ​ങ്ക​ട ഹൈ​സ്ക്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​പി അ​നി​ത സം​സാ​രി​ച്ചു. സൈ​ക്കോ സോ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ പി.​ഷം​ന വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​ധ്യാ​പ​ക​രാ​യ ടി.​രാ​ധാ​കൃ​ഷ്ണ​ൻ, പി.​എ സ​ലീ​ന, പി.​പ്ര​മോ​ദ്, ന​ജ്ന മ​ച്ചി​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി: യു​വ​ർ നെ​യി​ബ​ർ അ​സോ​സി​യേ​ഷ​ന്‍റെ​യും വാ​ളാ​ട് ഗ​വ.​യു​പി സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ബാ​ലി​കാ​ദി​നം ആ​ഘോ​ഷി​ച്ചു. വാ​ളാ​ട് യു​പി സ്കൂ​ളി​ലെ 120 ബാ​ലി​ക​മാ​ർ ക​ത്തി​ച്ച തി​രി​ക​ളേ​ന്തി തു​ല്യ​നീ​തി​ക്കും ശ​ക്തീ​ക​ര​ണ​ത്തി​നു​മാ​യി സ്വ​യം പ്ര​തി​ജ്ഞ ചൊ​ല്ലി. യു​വ​ർ നെ​യി​ബ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ലാ​ൽ ജേ​ക്ക​ബ് പൈ​നു​ങ്കു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​ത​ത്തി​ന്േ‍​റ​തു സ്ത്രീ​ക​ളെ​യും ബാ​ല്യ​ക്കാ​രെ​യും ആ​ദ​രി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന പൈ​തൃ​ക​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ളു​ടെ നീ​തി​പൂ​ർ​വ​ക​മാ​യ വി​ത​ര​ണം പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി ന​ന്ദ​ന, യൂ​ത്ത് മി​നി​സ്ട്രി വോ​ള​ണ്ടി​യ​ർ ജ​സ്പി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ളും തു​ല്യ​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ സി​സ്റ്റ​ർ ലി​ൻ​സി, മെം​ബ​ർ സി​സ്റ്റ​ർ ആ​ൻ​സി തോ​മ​സ് സി​എം​സി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് ഹെ​ഡ്മി​സ്ട്ര​സ് സി. ​സ്മി​ത സ്വാ​ഗ​തം പ​റ​ഞ്ഞു.