പി​താ​വി​നൊ​പ്പം ബൈ​ക്കി​ൽ പോ​ക​വെ ടി​പ്പ​റി​ടി​ച്ച് ബാ​ലി​ക മ​രി​ച്ചു
Monday, January 27, 2020 10:43 PM IST
മ​ഞ്ചേ​രി: ബൈ​ക്കി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് പി​താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ചാ​പ്പ​ന​ങ്ങാ​ടി ടി​പ്ടോ​പ് ഫാ​ക്ട​റി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പൂ​തം​കോ​ട്ടി​ൽ ഗി​രീ​ഷ് ബാ​ബു​വി​ന്‍റെ മ​ക​ൾ ജി​തി​ഷ (13) ആ​ണ് മ​രി​ച്ച​ത്. അ​ച്ഛ​ൻ ഗി​രീ​ഷ് ബാ​ബു​വി​നെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ചാ​പ്പ​ന​ങ്ങാ​ടി​യി​ലാ​ണ് അ​പ​ക​ടം.​

ക​ല്ല് ലോ​ഡു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം എ​സ്ഐ ടി.​എ.​മു​ഹ​മ്മ​ദ് ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. വി​ജ​യ​ശ്രീ​യാ​ണ് മ​രി​ച്ച ജി​തി​ഷ​യു​ടെ അ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ഷി​മ, ജ്യോ​തി​ഷ്, ജി​തി​ൻ, ജ്യോ​തി​ക.