ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​നാ​വി​ല്ല: ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്
Tuesday, January 28, 2020 12:54 AM IST
നി​ല​ന്പൂ​ർ: ആ​യി​രം ന​രേ​ന്ദ്ര​മോ​ദി​മാ​ർ ഒ​ന്നി​ച്ചെ​തി​ർ​ത്താ​ലും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​നാ​വി​ല്ലെ​ന്ന് മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. ജാ​തി മ​ത വേ​ഷ ഭാ​ഷ​ക​ൾ​ക്ക​പ്പു​റം​ഇ​ന്ത്യ​യി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളേ​യും ഒ​രു​മി​ച്ച്ക​ഴി​ഞ്ഞ 70 വ​ർ​ഷ​ക്കാ​ല​വും നി​ല​നി​ർ​ത്തി​യ​ത് ഇ​ന്ത്യ​ൻ ഭ​ര​ണ​ണ​ഘ​ട​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന എ​ൻ.​വി.​ജേ​ക്ക​ബ്, കെ.​ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​രു​ടെ അ​നു​മ​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, ബാ​ബു മോ​ഹ​ന കു​റു​പ്പ്, എ​ൻ.​എ.​ക​രീം, പാ​നാ​യി ജേ​ക്ക​ബ്, പ​ദ്മി​നി ഗോ​പി​നാ​ഥ്, പ​നോ​ല​ൻ കു​ഞ്ഞു​ട്ടി, എം.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, സി.​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.