രാ​ജ്യ​സ​ന്പ​ത്ത് കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് കൈമാറാനു​ള്ള മ​റ​യാ​ണ് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം: മ​ന്ത്രി
Tuesday, January 28, 2020 12:55 AM IST
ക​രു​വാ​ര​കു​ണ്ട്: രാ​ജ്യ​സ​ന്പ​ത്ത് കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് കൈ​മാ​റു​ന്ന​തി​ന് മ​റ​പി​ടി​ക്കാ​നാ​ണ് ബി​ജെ​പി വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ. ഈ ​രാ​ജ്യ​ത്ത് ജ​നി​ച്ച​വ​ർ ഈ ​രാ​ജ്യ​ത്ത് ത​ന്നെ ജീ​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.
ക​രു​വാ​ര​കു​ണ്ട് ദാ​റു​ന്ന​ജാ​ത്ത് ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ന്‍റെ നാ​ൽ​പ്പ​ത്തി​നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​വും സ്ഥാ​പ​ന​ത്തി​ന്‍റെ ശി​ല്പി കെ.​ടി.​മാ​നു മു​സ്ലി​യാ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റ​യും സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പി​ഴ​ച്ചു​വെ​ന്നും ഭാ​ര​ത​ത്തെ അ​റി​യ​ണ​മെ​ങ്കി​ൽ മോ​ദി വീ​ണ്ടും ജ​നി​ക്കേ​ണ്ടി വ​രു​മെ​ന്നും പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ​ത് കൊ​ണ്ട് മാ​ത്രം നി​യ​മം ന​ട​പ്പി​ലാ​വി​ല്ലെ​ന്നും നാ​ട് പു​തി​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.
രാ​ജ്യം പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങു​ന്പോ​ൾ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ നാ​ടി​ന് ശാ​പ​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​പ്പെ​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്നും പ്ര​തി​സ​ന്ധി​ക​ളേ​യും മ​റി​ക​ട​ക്കാ​നു​ള്ള മാ​ർ​ഗം ആ​ത്മാ​ർ​ഥ​മാ​യ പ്രാ​ർ​ത്ഥ​ന​യും നി​ർ​ഭ​യ​മാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​ണെ​ന്ന്
പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. രാ​ജ്യം അ​നു​ഭ​വി​ക്കു​ന്ന​തി​നെ​ക്കാ​ൾ രൂ​ക്ഷ​മാ​യ പ്ര​യാ​സ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ മു​ൻ​ഗാ​മി​ക​ൾ​ക്ക് ക​രു​ത്താ​യ വ​ഴി ത​ന്നെ​യാ​ണ് ന​മു​ക്ക് മാ​തൃ​ക.
വ​ൻ ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം നേ​ടി​കൊ​ടു​ക്കാ​ൻ അ​വ​ർ​ക്കാ​യെ​ങ്കി​ൽ എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും മു​ന്നോ​ട്ട് പോ​യ പു​തു​ത​ല​മു​റ​യ്ക്ക് പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്ക​ൽ വ​ള​രെ ല​ളി​ത​മാ​യി​രി​ക്കു​മെ​ന്നും ധീ​ര​മാ​യ സ​മ​രം വി​ജ​യം കാ​ണു​മെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു. കാ​ളാ​വ് സൈ​താ​ലി മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യം പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങു​ന്പോ​ൾ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ നാ​ടി​ന് ശാ​പ​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​പ്പെ​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്നും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി പ​റ​ഞ്ഞു. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ എം.​ഉ​മ്മ​ർ എം​എ​ൽ​എ, ഒ.​അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി കൊ​യ്യോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദാ​റു​ന്ന​ജാ​ത്ത് അ​ന്തേ​വാ​സി​യാ​യി​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി​ക്കു​ള്ള ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ശി​ഹാ​ബ് ത​ങ്ങ​ൾ കൈ​മാ​റി.