ക​ട​ന്ന​ൽ കു​ത്തേ​റ്റു യു​വ​തി മ​രി​ച്ചു
Tuesday, January 28, 2020 10:05 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ട​ന്ന​ൽ കു​ത്തേ​റ്റു യു​വ​തി മ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക​ടു​ത്ത് കു​ന്ന​പ്പ​ള്ളി അ​ടി​വാ​ര​ത്തെ അ​റ​യം​ങ്ങോ​ട്ടി​ൽ മു​ഹ​മ്മ​ദ് യാ​സ​റി​ന്‍റെ ഭാ​ര്യ ജൗ​ഹ​റ (22) യാ​ണ് മ​രി​ച്ച​ത്.

മ​ക്ക​ര​പ​റ​ന്പി​ലെ ഉ​പ്പൂ​ട​ൻ ജാ​ഫ​റി​ന്‍റെ മ​ക​ളാ​ണ്. ജി​ദ്ദ​യി​ൽ നി​ന്നു ക​ഴി​ഞ്ഞ മാ​സ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ടു​ത്ത മാ​സം നാ​ലി​നു തി​രി​ച്ചു പോ​കാ​നി​രു​ന്ന​താ​ണ്. കു​ന്ന​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ വ​ച്ച് ജൗ​ഹ​റ​യു​ടെ കൈ​യ്ക്കാ​ണ് ക​ട​ന്ന​ൽ കു​ത്തേ​റ്റ​ത്.

തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​സ​മ​യ​ത്ത് ജി​ദ്ദ​യി​ലാ​യി​രു​ന്നു പി​താ​വും ഭ​ർ​ത്താ​വും. ബു​ഷ്റ​യാ​ണ് മാ​താ​വ്. ര​ണ്ടു വ​യ​സു​ള്ള യ​ന മെ​ഹ​റി​ൻ മ​ക​ളാ​ണ്.