ഗാ​ന്ധി​ജിയു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം: യു​ഡി​എ​ഫ് നാ​ളെ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കും
Wednesday, January 29, 2020 12:09 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നാ​ളെ ഗാ​ന്ധി​ജിയു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം യു​ഡി​എ​ഫ് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ലാ യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്കു​റ​പ്പോ​ടെ ഭാ​ര​തം ഒ​രു​ക്കാം ഒ​രു​മ​യു​ടെ ഭൂ​പ​ടം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഭാ​ര​ത​ത്തി​ന്‍റെ മ​നു​ഷ്യ ഭൂ​പ​ടം ഒ​രു​ക്കും. ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ മ​ല​പ്പു​റം - പ​ര​പ്പ​ന​ങ്ങാ​ടി റൂ​ട്ടി​ൽ ഹാ​ജി​യാ​ർ​പ​ള്ളി​ക്ക​ടു​ത്തു​ള്ള മു​നി​സി​പ്പ​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ അ​ണി​നി​ര​ക്കും.
നാ​ളെ വൈ​കു​ന്നേ​രം നാ​ലോടെ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. 4.30 ന് ​ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ദേ​ശീ​യ പ​താ​ക​യു​ടെ ത്രി​വ​ർ​ണ നി​റ​ങ്ങ​ളി​ലു​ള്ള തൊ​പ്പി​ക​ൾ ധ​രി​ച്ച് പ്ര​വ​ർ​ത്ത​ക​ർ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​മ​യു​ടെ ഭൂ​പ​ട​ത്തി​ന്‍റെ ട്ര​യ​ൽ ന​ട​ത്തും. 5.17 ന് ​മ​ഹാ​ത്മാ ഗാ​ന്ധി വെ​ടി​യേ​റ്റു മ​രി​ച്ച സ​മ​യ​ത്ത് പ്ര​തി​ജ്ഞ​യെ​ടു​ക്കും. ദേ​ശീ​യ ഗാ​ന​ത്തി​നു ശേ​ഷം സ​മ്മേ​ള​നം തു​ട​രും.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി അ​ജ​യ് മോ​ഹ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ്, ഇ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, കൃ​ഷ്ണ​ൻ കോ​ട്ടു​മ​ല, ജോ​ണി പു​ല്ല​ന്താ​ണി, വെ​ന്നി​യൂ​ർ മു​ഹ​മ്മ​ദ്കു​ട്ടി, കെ.​പി. അ​ന​സ്, വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, സ​ക്കീ​ർ പു​ല്ലാ​ര, എം.​കെ മു​ഹ്സി​ൻ, ഉ​പ്പൂ​ട​ൻ ഷൌ​ക്ക​ത്ത്, ഉ​മ്മ​ർ അ​റ​ക്ക​ൽ, സ​ലീം കു​രു​വ​ന്പ​ലം, ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, പി.​കെ.​സി അ​ബ്ദു റ​ഹ്മാ​ൻ, നൗ​ഷാ​ദ് മ​ണി​ശേ​രി, വി.​മു​സ്ത​ഫ, എം.​പി മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ ജി​ല്ലാ മു​സ്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശും അ​ഭ്യ​ർ​ഥി​ച്ചു. ഭൂ​പ​ട​ത്തി​ൽ അ​ണി​ചേ​രാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​കു​മെ​ന്നും ക​ക്ഷി രാ​ഷ്ട്രീ​യ ജാ​തി മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി മു​ഴു​വ​ൻ ജ​ന​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
മ​നു​ഷ്യ ഭൂ​പ​ട​ത്തി​ൽ അ​ണി​നി​ര​ക്കാ​നെ​ത്തു​ന്ന മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും വെ​ള്ള വ​സ്ത്രം ധ​രി​ച്ചെ​ത്ത​ണം. ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ന​നു​സ​രി​ച്ചു​ള്ള ത്രി​വ​ർ​ണ തൊ​പ്പി​ക​ൾ ഭൂ​പ​ടം നി​ർ​മി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്യും. ആ​ളു​ക​ള​ൾ വൈ​കു​ന്നേ​രം നാ​ലി​നെ​ത്ത​ണം. 4.30ന് ​റി​ഹേ​ഴ്സ​ൽ ന​ട​ത്തി 5.17ന് ​പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണം.