ഭ​വ​ന​നി​ർ​മാ​ണ​പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Tuesday, February 18, 2020 12:24 AM IST
മ​ല​പ്പു​റം: നാ​ഷ​ന​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ (എ​ൻ​എ​സ്എ​സ്) നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​ട​പ്പാ​ൾ കോ​ല​ള​ന്പ് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു. സു​ര​ക്ഷി​ത​മാ​യ വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യെ​ന്ന സ്വ​പ്ന​ത്തെ സാ​ക്ഷാ​ത്ക​രി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മാ​ർ​ച്ച് 31 ന് ​മു​ന്പ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്നും ച​ട​ങ്ങി​ൽ മ​ന്ത്രി പ​റ​ഞ്ഞു.
എ​ൻ​എ​സ്എ​സി​ന്‍റെ സു​വ​ർ​ണ്ണ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ പോ​ളി​ടെ​ക്നി​ക്, എ​ൻജി​നീ​യ​റി​ങ് കോ​ള​ജ് തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ഓ​രോ കോ​ള​ജി​ലെ​യും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ ഓ​രോ വീ​ടു​ക​ൾ വീ​ത​മാ​ണ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 11 ഉം ​പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വീ​ടും വീ​തം ത​വ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 12 വീ​ടു​ക​ളു​മാ​ണ് എ​ൻ​എ​സ്എ​സ് നി​ർ​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
എ​ട​പ്പാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ബി​ജോ​യ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ എ​സ്.​അ​ജി​ത, ഡോ.​ജോ​യ് വ​ർ​ഗീ​സ്, സി.​വി.​സു​ബൈ​ദ, സ​ക്ക​റി​യ, എ​ൻ.​ഷീ​ജ, ഡോ.​സു​നീ​ഷ്, കെ.​എ.​കാ​ദ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.