പ​രി​ശീ​ല​ന​ം ആരം​ഭി​ച്ചു
Tuesday, February 18, 2020 12:25 AM IST
പു​ല്‍​പ്പ​ള്ളി: കോ​ഴി​ക്കോ​ട് സി​എം​ഐ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍​സ് ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റാ​ര്‍​സ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ര് വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മാ​യി രൂ​പി​ക​രീ​ക്കു​ന്ന ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​നവും ഊ​രി​ലെ വ​നി​ത​ക്ക​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ചെ​ണ്ട​മേ​ള പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചു. പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് താ​ഴെ​ക്കാ​പ്പ് കോ​ള​നി​യി​ലാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍​ഷ്യല്‌ ഫാ. ​തോ​മ​സ് തെ​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ജി റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. സ്റ്റാ​ര്‍​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് പ്ര​കാ​ശ്, ഫാ. ​ജോ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ര്‍​ജ് കൊ​ല്ലി​യി​ല്‍, അ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ത​ല​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി.