തേ​ഞ്ഞി​പ്പ​ല​ത്ത്് തെ​രു​വ് നായ ആ​ക്ര​മണം രൂ​ക്ഷം
Tuesday, February 18, 2020 12:25 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ് പ​രി​സ​രം ഉ​ൾ​പ്പെ​ടെ പ​ള്ളി​ക്ക​ൽ, തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം. നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ഭ​യ​ന്നു ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.
യൂ​ണി​വേ​ഴ്സി​റ്റി ചെ​ന​ക്ക​ൽ, ദേ​വ​തി​യാ​ൽ, കോ​ഹി​നൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ദി​വ​സം നി​ര​വ​ധി പേ​ർ​ക്കു തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു.
ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ആ​ളു​ക​ളെ ക​ടി​ച്ച​ത് ഓ​രേ നാ​യ​യാ​ണെ​ന്നും നാ​യ​യ്ക്ക് പേ​ബാ​ധ​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
ഈ ​നാ​യ മ​റ്റു നാ​യ്ക്ക​ളെ​യും ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചി​ട്ടു​ണ്ട്. ദേ​വ​ദി​യാ​ലി​ന​ടു​ത്ത് പു​ൽ​പ​റ​ന്പ് ജീ​ബ (40), ചേ​നാ​ത്ത് സ​ലീ​ന (42), കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ ആ​സാ​ദ് (71), കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കോ​ഫി ഹൗ​സ് ജീ​വ​ന​ക്കാ​ര​ൻ കോ​ഴി​ക്കോ​ട് അ​ത്തോ​ളി സ്വ​ദേ​ശി കാ​ര​യാ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ (43), കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ലെ അ​ധ്യാ​പ​ക​ൻ ജോ​ജോ, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (52) ഉ​ൾ​പ്പെ​ടെ പ​ത്ത് പേ​ർ​ക്കാ​ണ്് ശി​നാ​യാ​ഴ്ച വൈ​കി​ട്ടും ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​മാ​യി നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.
വീ​ട്ടി​ലെ വ​ള​ർ​ത്തു പ​ട്ടി​യ​യെ ക​ടി​ക്കു​ന്ന​ത് ക​ണ്ടു ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് ആ​സാ​ദി​ന് ക​ടി​യേ​റ്റ​ത്.
രാ​ധാ​കൃ​ഷ്ണ​നു ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​ജോ​ലി​ക്ക് പോ​കു​ന്പോ​ൾ യൂ​ണി​വേ​ഴ്സി​റ്റി ചെ​ന​ക്ക​ലി​ൽ റോ​ഡി​ൽ വ​ച്ചാ​ണ് ക​ടി​യേ​റ്റ​ത്. ഇ​യാ​ൾ​ക്ക് ശ​രീ​ര​ം മുഴുവന്‌ മു​റി​വേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി എ​ത്തി​യെ​ങ്കി​ലും മ​രു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു അ​യ​ച്ച​താ​യാ​ണ് വി​വ​രം.
കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ് പ​രി​സ​രം തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണ്. തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.
നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​തി​നു നി​യ​മ ത​ട​സ​മു​ണ്ടന്ന് പ​റ​ഞ്ഞു പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണ്. തെ​രു​വ് നാ​യ്ക്ക​ൾ പെ​റ്റ് പെ​രു​കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ലെ പ​ള്ളി​ക്ക​ൽ, ചേ​ലേ​ന്പ്ര, പെ​രു​വ​ള്ളൂ​ർ, തേ​ഞ്ഞി​പ്പ​ലം, മൂ​ന്നി​യൂ​ർ, വ​ള്ളി​ക്കു​ന്ന് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‌ ഹ്യൂ​മ​ൻ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ലി​ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2017 ൽ ​തെ​രു​വ് നാ​യ വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യി​രു​ന്നു.