കു​റ്റി​പ്പു​റം റ​സ്റ്റ് ഹൗ​സ് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 19, 2020 12:56 AM IST
മ​ല​പ്പു​റം: ന​വീ​ക​രി​ച്ച കു​റ്റി​പ്പു​റം പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് റോ​ഡ് ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ ദേ​ശീ​യ​പാ​ത ആ​ശു​പ​ത്രി​പ്പ​ടി​യി​ൽ നി​ന്നു റെ​യി​ൽ​വേ ഗേ​റ്റ് വ​രെ​യു​ള്ള പ​ഴ​യ ദേ​ശീ​യ​പാ​ത​യാ​ണ് ര​ണ്ട​ര പ​തി​റ്റാ​ണ്ടി​നു ശേ​ഷം ന​വീ​ക​രി​ച്ച​ത്. ദേ​ശീ​യ പാ​ത വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ 25 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ിച്ചത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ​സീ​ന അ​ഹ​മ്മ​ദ്കു​ട്ടി അ​ധ്യ​ക്ഷ​ത വഹിച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ദ്ദിഖ് പ​ര​പ്പാ​ര, സ​യ്യി​ദ് ലു​ഖ്മാ​ൻ ത​ങ്ങ​ൾ, പാ​റ​ക്ക​ൽ ബ​ഷീ​ർ, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ടി.​കെ. റ​സീ​ന, കൈ​പ്പ​ള്ളി അ​ബ്ദു​ള്ള​ക്കു​ട്ടി, കെ.​ടി. സി​ദീ​ഖ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ഗി​ന, പി.​വി. മോ​ഹ​ന​ൻ, ടി.​കെ. മു​ഹ​മ്മ​ദ്കു​ട്ടി, ടി.​സി. ഷ​മീ​ല, വ​സീ​മ വേ​ളേ​രി, റം​ല ക​റ​ത്തൊ​ടി​യി​ൽ,ഷ​മീ​ർ ത​ട​ത്തി​ൽ, എ.​എ. സു​ൽ​ഫി​ക്ക​ർ, രാ​മ​നു​ണ്ണി പ​ണി​ക്ക​ർ, വി. ​റ​ഹൂ​ഫ്, മു​ര​ളി പ​ണി​ക്ക​ർ, സു​മേ​ഷ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.