ആ​ദി​വാ​സി കോ​ള​നി​ക​ളു​ടെ ഉ​ന്ന​മ​നം: ടാ​സ്ക് ഫോ​ഴ്സ് യോ​ഗം ചേ​ർ​ന്നു
Wednesday, February 19, 2020 12:56 AM IST
മ​ല​പ്പു​റം; നി​ല​ന്പൂ​രി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താന്‌ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ​ത​ല ടാ​സ്ക് ഫോ​ഴ്സ് യോ​ഗം ചേ​ർ​ന്നു. ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ കു​ട്ടി​ക​ളി​ലെ പോ​ഷ​ക​ഹാ​ര​ക്കു​റ​വ് ക​ണ്ടെ​ത്തി പോ​ഷ​ഹാ​രം ല​ഭ്യ​മാ​ക്കാന്‌ അ​ങ്ക​ണ​വാ​ടി​ക​ളും കോ​ള​നി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​വേ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
ഐ​സി​ഡി​എ​സ്, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, കു​ടം​ബ​ശ്രീ, ഐ​ടി​ഡി​പി തു​ട​ങ്ങി​യ​വ​ർ സം​യു​ക്ത​മാ​യാ​ണ് സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കു​ക.
തു​ട​ർ​ന്നു പ്ര​ത്യേ​ക ന്യൂ​ട്രീ​ഷൻ പ്ര​മോ​ട്ട​ർ​മാ​രെ നി​യ​മി​ച്ച് കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പോ​ഷ​ക​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.
അ​തി​നാ​യി ന്യൂ​ട്രീ​ഷ​ൻ പ്ര​മോ​ട്ട​ർ​മാ​രെ നി​യ​മി​ക്കാനുള്ള​പ്രൊ​പ്പോ​സ​ൽ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ള​നി​ക​ളി​ൽ ക്ഷേ​മ പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ സ്വീ​ക​രി​ക്കും.
റേ​ഷ​ൻ കാർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാന്‌ നി​ല​ന്പൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സും ഐ​ടി​ഡി​പി​യും സം​യു​ക്ത​മാ​യി മാ​ർ​ച്ച് ആ​ദ്യ​വാ​രം പ്ര​ത്യേ​ക അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. ആ​ധാ​ർ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്ക് അ​വ ല​ഭ്യ​മാ​ക്കാന്‌ ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​ല​ന്പൂ​രി​ൽ നി​ല​വി​ലു​ള്ള അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ വ​രു​ന്ന താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ലും യോ​ഗ്യ​രാ​യ കോ​ള​നി​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കോ​ള​നി​ക​ളി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന​തും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ റോ​ഡു​ക​ൾ വ​ർ​ഷ​കാ​ല​ത്തി​ന് മു​ന്പു ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കും. പ്ര​ള​യം വ​ന്നാ​ൽ മു​ണ്ടേ​രി കോ​ള​നി​ക്കാ​രെ മാ​റ്റി​താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി ഷെ​ൽ​ട്ട​ർ ഒ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ലാ​ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ക​ല​ക്ട​ർ കെ.​എ​സ് അ​ഞ്ജു, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി, നി​ല​ന്പൂ​ർ ഐ.​ടി.​ഡി.​പി ജി​ല്ലാ പ്രോജ​ക്ട് ഓ​ഫീ​സ​ർ ടി.​ശ്രീ​കു​മാ​ര​ൻ തു​ട​ങ്ങി ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.