ആ​റം​ഗ സം​ഘം വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Friday, February 21, 2020 2:19 AM IST
നി​ല​ന്പൂ​ർ: ആ​റം​ഗ​സം​ഘം വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​ക്കാ​ട് സ്വ​ദേ​ശി കു​ന്നു​മ്മ​ൽ മു​ജീ​ബ് റ​ഹ്മാ​ൻ (47) ആ​ണ് പ​രി​ക്കു​ക​ളോ​ടെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
പു​റ​ത്തും വ​യ​റി​നും ത​ല​യ്ക്കും മ​ർ​ദ​ന​മേ​റ്റ​താ​യി മു​ജീ​ബ് റ​ഹ്മാ​ൻ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 7.40 തോ​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കൂ​ട്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​രോ​ധി​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല.
ഇ​തി​നി​ട​യി​ൽ ബ​ഹ​ളം കേ​ട്ട് പു​റ​ത്തു വ​ന്ന ത​ന്‍റെ ഭാ​ര്യ ക​ര​യു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ബോ​ധ​ര​ഹി​ത​യാ​യി വീ​ഴു​ക​യും ചെ​യ്തുവെന്നു മു​ജീ​ബ് റ​ഹ്മാ​ൻ പ​റ​ഞ്ഞു.
സ​മീ​പ​വാ​സി​ക​ളും വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ​തോ​ടെ അ​ക്ര​മി സം​ഘം അ​വ​ർ വ​ന്ന ഇ​ന്നോ​വ കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, അ​ക​ന്പാ​ടം സ്വ​ദേ​ശി​ക​ളാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് മു​ജീ​ബ് പ​റ​ഞ്ഞു.