ടെയ്‌ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു
Friday, February 21, 2020 2:20 AM IST
കാ​ളി​കാ​വ്: ഓ​ൾ​കേ​ര​ളാ ടെ​യ്‌​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​ടി​എ) കാ​ളി​കാ​വ് ഏ​രി​യ ക​ണ്‍​വെ​ൻ​ഷ​ൻ സ​മാ​പി​ച്ചു. ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന ക്ഷേ​മ​നി​ധി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ക്ഷേ​മ​പെ​ൻ​ഷ​ൻ അ​യ്യാ​യി​രം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, പ്ര​സ​വാ​നു​കൂ​ല്യം 13000 കു​ടി​ശി​ക തീ​ർ​ത്ത് വി​ത​ര​ണം ചെ​യ്യു​ക, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 20,000 രൂ​പ റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്‍​വെ​ൻ​ഷ​ൻ എ​കെ​ടി​എ ജി​ല്ലാ പ്രി​സി​ഡ​ന്‍റ് പി.​കെ.​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​കെ​ടി​എ കാ​ളി​കാ​കാ​വ് ഏ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​പ്പു ഡ​യ​മ​ണ്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ടി.​കൃ​ഷ്ണ​കു​മാ​ർ, ടി.​പി.​മ​ണി, പ​ര​മേ​ശ്വ​ര​ൻ വാ​ണി​യ​ന്പ​ലം, ഗം​ഗാ​ദേ​വി ക​രു​വാ​ര​ക്കു​ണ്ട്, ലീ​ലാ​മ്മ ജോ​ർ​ജ് ക​ല്ലാ​മൂ​ല, സി.​റോ​ജ തു​വ്വൂ​ർ, ഗി​രീ​ഷ് ചോ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.കെ.​പി.​മൊ​യ്തീ​ൻ കു​ട്ടി​യെ പ്ര​സി​ഡ​ന്‍റാ​യും എ​ൻ.​ടി.​കൃ​ഷ്ണ​കു​മാ​റി​നെ സെ​ക്ര​ട്ട​റി​യാ​യും മൊ​യ്തീ​ൻ എ​ന്ന മാ​നു​വി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.