ലോ​ക വ​നി​താ​ദി​നം: കോ​ട്ട​ക്കു​ന്നി​ലേ​ക്കു സ്ത്രീ​ക​ളു​ടെ രാ​ത്രി ന​ട​ത്തം; മൂ​വാ​യി​രം പേ​ർ പ​ങ്കെ​ടു​ക്കും
Friday, February 21, 2020 2:25 AM IST
മ​ല​പ്പു​റം: സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ പു​തി​യ പാ​ഠ​ങ്ങ​ളു​മാ​യി മാ​ർ​ച്ച് എ​ട്ടു പു​ല​രു​ന്പോ​ൾ ച​രി​ത്ര നി​മി​ഷ​ങ്ങ​ൾ​ക്കു മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് സാ​ക്ഷ്യം വ​ഹി​ക്കും. പു​ല​ർ​ച്ചെ 12നാ​ണ് കോ​ട്ട​ക്കു​ന്നി​ലെ തു​റ​ന്ന വേ​ദി​യി​ൽ വ​നി​താ​ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക. ‘പു​തി​യ പു​ല​രി​യി​ലേ​ക്ക്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ജി​ല്ല​യി​ലെ മൂ​വാ​യി​ര​ത്തി​ല​ധി​കം സ്ത്രീ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ നൈ​റ്റ് വാ​ക്ക് സം​ഘ​ടി​പ്പി​​ക്കും.

മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ പ്രാ​ദേ​ശി​ക ത​ല​ത്തി​ലും ഏ​ഴി​ന് ജി​ല്ലാ​ത​ല​ത്തി​ലും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ​ക്കു മാ​ർ​ച്ച് ഏ​ഴി​നു കോ​ട്ട​ക്കു​ന്ന് വേ​ദി​യാ​കും.​അ​ന്ന് വൈ​കി​ട്ട് ആ​റു മു​ത​ൽ മാ​ർ​ച്ച് എ​ട്ട് വൈ​കി​ട്ട് ആ​റു വ​രെ കോ​ട്ട​ക്കു​ന്ന് പാ​ർ​ക്ക് സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി തു​റ​ന്നു ന​ൽ​കും. രാ​ത്രി എ​ട്ടു മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ​യാ​ണ് കോ​ട്ട​ക്കു​ന്നി​ലെ തു​റ​ന്ന വേ​ദി​യി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​ത്രി എ​ട്ടി​ന് വ​നി​ത​ക​ളു​ടെ സം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും പ​ത്തി​നു മെ​ഗാ​വാ​ക്ക് എ​ന്നി​വ​ നടക്കും. ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി എ​ത്തി​യ​വ​ർ നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു ന​ട​ത്തം ആ​രം​ഭി​ച്ച് കോ​ട്ട​ക്കു​ന്ന് മൈ​താ​ന​ത്ത് സം​ഗ​മി​ക്കു​ം. നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ഹ​നങ്ങള്‌ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. കൊ​ണ്ടോ​ട്ടി ഭാ​ഗ​ത്ത് നി​ന്നു എ​ത്തു​ന്ന​വ​ർ കി​ഴ​ക്കേ​ത്ത​ല​യി​ലും തി​രൂ​ർ ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ​ർ സി​വി​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നും മ​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള​വ​ർ മു​ണ്ടു​പ​റ​ന്പ് ബൈ​പാ​സി​ലും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു​ള്ള​വ​ർ എം​എ​സ്പി ഗ്രൗ​ണ്ടി​ൽ നി​ന്നും രാ​ത്രി 10ന് ​യാ​ത്ര ആ​രം​ഭി​ക്കും. നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ആ​രം​ഭി​ച്ച യാ​ത്ര രാ​ത്രി 11ന് ​കോ​ട്ട​ക്കു​ന്ന് മൈ​താ​ന​ത്ത് സം​ഗ​മി​ക്കും. തു​ട​ർ​ന്ന് വ​നി​താ​ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തും. സാം​സ്കാ​രി​കം, കാ​യി​കം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, പൊ​തു​പ്ര​വ​ർ​ത്ത​നം, സാ​മൂ​ഹ്യ-​സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച 50 വ​നി​ത​ക​ളെ ആ​ദ​രി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ർ​ച്ച് ഏ​ഴി​ന് കോ​ട്ട​ക്കു​ന്ന് പാ​ർ​ക്കി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ വൈ​കീ​ട്ട് ആ​റു മു​ത​ൽ നി​യ​ന്ത്രി​ക്കും. കോ​ട്ട​ക്കു​ന്ന് പാ​ർ​ക്കി​ന​ക​ത്തും കു​ന്നു​മ്മ​ലി​ലു​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ടും. പ്രാ​ദേ​ശി​ക ത​ല​ത്തി​ലുള്ള പരിപാടികള്‌ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. വ​നി​താ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഫ്ലാ​ഷ്മോ​ബ്, സെ​ൽ​ഫ് ഡി​ഫ​ൻ​സ് പ​രി​ശീ​ല​നം, തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.വ​നി​താ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​പു​ല​മാ​യി നടത്താന്‌ ജി​ല്ലാ​ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേം​ബ​റി​ൽ യോ​ഗം ചേ​ർ​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ് അ​ഞ്ജു തു​ട​ങ്ങി​യ​വ​രും മ​റ്റു ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.