ദേ​ശര​ക്ഷാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 22, 2020 12:14 AM IST
എ​ട​ക്ക​ര: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ മ​തേ​ത​ര സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളും യോ​ജി​ച്ച പ്ര​ക്ഷോ​ഭ​ങ്ങ​ളും സ​മ​ര പ​രി​പാ​ടി​ക​ളും തു​ട​ര​ണ​മെ​ന്നും ബി​ൽ പി​ൻ​വ​ലി​ക്കു​ന്ന​തു വ​രെ സ​മ​ര​ത്തി​ൽ നി​ന്നും ഒ​ര​ടി പോ​ലും പി​ന്നോ​ട്ടി​ല്ലെ​ന്നും വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ മൂ​ത്തേ​ടം മ​ണ്ഡ​ലം സ​മി​തി കാ​ര​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച ദേ​ശ​ര​ക്ഷാ​സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ.​അ​ഷ്റ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ കേ​വ​ലം മു​സ്ലിം സാ​മു​ദാ​യി​ക​പ്ര​ശ്ന​മാ​ക്കി ചു​രു​ക്കി വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ക​ള​മൊ​രു​ക്ക​രു​തെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ടി.​കെ.​അ​ഷ്റ​ഫ് സൂ​ചി​പ്പി​ച്ചു.
വി​സ്ഡം ജി​ല്ലാ സെ​ക്ര​ട്ട​റി റ​ഷീ​ദ് മാ​സ്റ്റ​ർ കാ​ര​പ്പു​റം അ​ധ്യ​ക്ഷ​നാ​യി. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം(​ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം ലീ​ഗ്), കെ.​രാ​ധാ​കൃ​ഷ്ണ​ൻ(​സെ​ക്ര​ട്ട​റി, എ​ട​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി), വി.​കെ.​ഷാ​ന​വാ​സ്(​സി.​പി. എം ​മൂ​ത്തേ​ടം ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.