പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പെ​ണ്‍​പെ​രു​മ പ്ര​തി​ഭാ സം​ഗ​മം
Saturday, February 22, 2020 10:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യാ​യ പെ​ണ്‍​പെ​രു​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഭാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തി​യ പെ​ണ്‍​പെ​രു​മ മ​ഹോ​ത്സ​വ​ത്തി​ൽ ക​ലാ,കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രെ അ​നു​മോ​ദി​ക്കാ​നാ​യാ​ണ് പ്ര​തി​ഭാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

826 വ​നി​ത​ക​ളാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ന്നു ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​വ​രി​ൽ വി​ജ​യി​ക​ളാ​യ 102 വ​നി​താ പ്ര​തി​ഭ​ക​ളെ സം​ഗ​മ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 2000 വ​നി​ത​ക​ൾ​ക്കു അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കം​പ്യൂ​ട്ട​ർ സാ​ക്ഷ​ര​താ ക്ലാ​സ് തു​ട​ങ്ങാ​ൻ സം​ഗ​മം തീ​രു​മാ​നി​ച്ചു കം​പ്യൂ​ട്ട​ർ പ​ഠ​ന​ത്തി​നു കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ത്തി​ൽ നി​ന്നും വാ​ർ​ഡു​ക​ളി​ൽ നി​ന്നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കു അ​പേ​ക്ഷി​ക്കാ​ൻ അ​പേ​ക്ഷാ ഫോ​റം വി​ത​ര​ണം ചെ​യ്തു. മാ​ർ​ച്ച് 20ന് ​കം​പ്യൂ​ട്ട​ർ സാ​ക്ഷ​ര​താ പ​രി​പാ​ടി ആ​രം​ഭി​ക്കും.

വ​നി​താ ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്ര​ചോ​ദ​ന​മേ​കാ​നാ​യി മോ​ട്ടി​വേ​ഷ​ൻ ട്രെ​യി​ന​റാ​യ വി.​കെ ഷ​ഹീ​ബ ക്ലാ​സെ​ടു​ത്തു. പ്ര​തി​ഭാ സം​ഗ​മം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ​രാ​ജ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​ടി ശോ​ഭ​ന, മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ര​തി, കെ. ​ന​സീ​റ എ​ന്നി​വ​ർ പ്രസംഗിച്ചു.