മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി: മ​ക്ക​ര​പ്പ​റ​ന്പി​ൽ സ​ർ​വേ ആ​രം​ഭി​ച്ചു
Sunday, February 23, 2020 11:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു 63 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ർ​വേ​യും ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും മ​ക്ക​ര​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച​താ​യി ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.
പാ​ല​ക്കാ​ട് ക്രൗ​ണ്‍ ഈ​ഗി​ൾ ക​ന്പ​നി​യാ​ണ് സ​ർ​വേ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ റോ​ഡു​ക​ളു​ടെ​യും വീ​തി, ഉ​യ​രം, തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. സ​ർ​വേ​യ്ക്കു 24 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
പ​ദ്ധ​തി ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ് . ഉ​ദ്ഘാ​ട​ന സ​മ​യ​ത്തു ത​ന്നെ ഭാ​ഗി​ക​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണ​മാ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു. പ​ദ്ധ​തി​യു​ടെ ക​മ്മീ​ഷ​നോ​ടൊ​പ്പം വി​ത​ര​ണ​മാ​രം​ഭി​ച്ച കേ​ര​ള​ത്തി​ലെ ചു​രു​ക്കം പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി. പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ കൂ​ട്ടി​ല​ങ്ങാ​ടി, മ​ങ്ക​ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ത​ര​ണ ശൃം​ഖ​ല ഇ​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്ത് ഫ​ണ്ട​നു​വ​ദി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ നീ​ട്ടു​ന്ന​തി​നു ബ​ജ​റ്റി​ൽ ഫ​ണ്ട് നീ​ക്കി​വ​യ്ക്കാ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 63 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ജൂ​ണി​ൽ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്ന് സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രു​ന്നു. മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ൽ ഇ​രു​പ​ത് ദി​വ​സ​ത്തോ​ള​മെ​ടു​ത്താ​ണ് സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ തൂ​ത പു​ഴ​യി​ലെ കീ​ഴ്മു​റി ക​ട​വ് മൂ​തി​ക്ക​യം റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് 63 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തോ​ടെ മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല സ്രോ​ത​സ് നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കും. കൂ​ട്ടി​ല​ങ്ങാ​ടി, പു​ഴ​ക്കാ​ട്ടി​രി, മൂ​ർ​ക്ക​നാ​ട്, കു​റു​വ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു ര​ണ്ടു കോ​ടി രൂ​പ​യോ​ളം നീ​ക്കി​വ​ച്ച് വീ​ടു​ക​ളി​ലേ​ക്കു പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​ക്രി​യ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. കു​റു​വ, പു​ഴ​ക്കാ​ട്ടി​രി, മൂ​ർ​ക്ക​നാ​ട്, മ​ക്ക​ര​പ്പ​റ​ന്പ്, മ​ങ്ക​ട, കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള, ശൃം​ഖ​ല​യു​ടെ മെ​യി​ൻ ലെ​യി​ൻ സ്ഥാ​പി​ച്ച് വെ​ള്ള​മെ​ത്തി​ച്ചു.
പ​ദ്ധ​തി പൂ​ർ​ത്തി​യാ​യ​തോ​ടെ ഗാ​ർ​ഹി​ക ക​ണ​ക‌്ഷ​നു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ധാ​രാ​ളം വ​രു​ന്നു​ണ്ട്. മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ഇ​തു​വ​രെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 5903 വീ​ടു​ക​ളി​ൽ വെ​ള്ളം എ​ത്തി​യെ​ന്നും സ​ർ​വേ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കി അ​പേ​ക്ഷ​ക​ർ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.