ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലാ​മേ​ള
Sunday, February 23, 2020 11:57 PM IST
പൂ​ക്കോ​ട്ടും​പാ​ടം:​അ​മ​ര​ന്പ​ലം ഗ്രാ​മ​പാ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഹൃ​ദ്യം 2020 സം​ഘ​ടി​പ്പി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം ഗുഡ്‌വിൽ സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി ഹം​സ അ​ധ്യ​ക്ഷ​ത വഹിച്ചു. വാ​ർ​ഡം​ഗ​ങ്ങ​ളാ​യ നൊ​ട്ട​ത്ത് മു​ഹ​മ്മ​ദ്, ഗം​ഗാ​ദേ​വി ശ്രീ​രാ​ഗം, സു​രേ​ഷ് ബാ​ബു ക​ള​രി​ക്ക​ൽ, മീ​നാ​ക്ഷി ക​രു​വാ​ര​പ്പ​റ്റ, ബ്ലോ​ക്ക് അം​ഗം ബേ​ബി വി​നോ​ദി​നി, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ വൈ​സ​ർ റ​ഹ്മ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അ​ര​ങ്ങേ​റി​യ ക​ലാ​വി​രു​ന്ന് കു​ട്ടി​ക​ളു​ടേ വേ​റി​ട്ട ക​ഴി​വു​ക​ൾ തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

റ​ബ​ർ ഉ​ത്പ്പാ​ദ​ക സം​ഘം യോ​ഗം ഇ​ന്ന്

നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം വി​ല്ലേ​ജ് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം പൊ​തു​യോ​ഗം ഇ​ന്നു ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നി​നു ചാ​ലി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ക​ണ​ക്ക് അ​വ​ത​ര​ണം, പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.