കു​രു​വ​ന്പ​ല​ത്ത് പി​എം ഫൗ​ണ്ടേ​ഷ​ൻ സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, February 23, 2020 11:57 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി വ​രു​ന്ന പിഎം​ഫൗ​ണ്ടേ​ഷ​ന്‍റെ മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ഥ​മ സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​റി​ന്‍റെ സ​മ​ർ​പ്പ​ണം ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കു​രു​വ​ന്പ​ലം വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നും മു​ൻ ക​ള​ക്ട​റു​മാ​യ പി.​എം.​മു​ഹ​മ്മ​ദ് ഹ​നീ​ഷ് നി​ർ​വ​ഹി​ക്കും.
കു​രു​വ​ന്പ​ലം വി​ല്ലേ​ജ് പ്ര​ദേ​ശ​ത്തെ അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്കു പ​രി​ശീ​ല​ന​ങ്ങ​ളും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി ഉ​ന്ന​ത ക​ലാ​ല​യ​ങ്ങ​ളി​ലേ​ക്കും മ​റ്റു​മു​ള്ള ഉ​ന്ന​ത പ​ഠ​ന​ത്തി​നു പ്രാ​പ്ത​രാ​ക്കു​ന്ന അ​ഞ്ചു വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള ബ​ഹു​മു​ഖ പ​ദ്ധ​തി​യു​ടെ ആ​രം​ഭം കൂ​ടി​യാ​ണി​ത്.
വാ​ഗ​ണ്‍ ട്രാ​ജ​ഡി മെ​മ്മോ​റി​യ​ൽ പിഎം ​ഫൗ​ണ്ടേ​ഷ​ൻ സ്കോ​ള​ർ സ​പ്പോ​ർ​ട്ട് പ്രോ​ഗ്രാം എ​ന്നു നാ​മ​ക​ര​ണം ചെ​യ്തി​ട്ടു​ള്ള ഈ ​പ​ദ്ധ​തി പൂ​ർ​ണ​മാ​യും പിഎം​ഫൗ​ണ്ടേ​ഷ​ന്‍റെ സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് കു​രു​വ​ന്പ​ലം വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക സ​മി​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ വ​ള​ർ​ച്ച​യാ​ണ് ഫൗ​ണ്ടേ​ഷ​ൻ വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റ​യും അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു അ​വ​രു​ടെ അ​ക്കാ​ഡ​മി​ക മി​ക​വി​നാ​യി കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ സ​ന്ദ​ർ​ശ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ക​രു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ങ്ങ​ൾ​ക്കും ഫൗ​ണ്ടേ​ഷ​ൻ അ​വ​സ​ര​മൊ​രു​ക്കും.