ക​രി​പ്പൂ​രി​ൽ ക​സ്റ്റം​സ് ഹാ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം
Sunday, February 23, 2020 11:57 PM IST
കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​രി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഗ​മ​ന ടെ​ർ​മി​ന​ലി​ലെ ക​സ്റ്റം​സ് ഹാ​ളി​ൽ യാ​ത്ര​ക്കാ​ർ പ​രി​ശോ​ധ​ന​ക്കാ​യി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​കെ​ട്ടി​ക്കി​ട്ന്നു ദു​രി​ത​ത​ത്തി​ലാ​കു​ന്നു. മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വ​രി നി​ൽ​ക്കേ​ണ്ട​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​ബാ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് ഫോ​റം ഡ​ൽ​ഹി​യി​ലെ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ ഡ​യ​റ​ക്റേ​റ്റ് ടാ​ക്സ് അം​ഗം ജോ​ണ്‍ ജോ​സ​ഫി​നു പ​രാ​തി ന​ൽ​കി.
120 കോ​ടി രൂ​പ ചെ​ല​വി​ൽ സ്ഥാ​പി​ച്ച ക​രി​പ്പൂ​രി​ലെ പു​തി​യ ആ​ഗ​മ​ന ടെ​ർ​മി​ന​ലി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ ക​സ്റ്റം​സ് ഹാ​ളി​ൽ പ​രി​ശോ​ധ​ന​ക്കാ​യി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു നി​ല്‌​ക്കു​ക​യാ​ണ് . ടെ​ർ​മി​ന​ലി​ൽ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച ശ​രീ​ര​പ​രി​ശോ​ധ​ന​ക്കാ​യി സ്ഥാ​പി​ച്ച ര​ണ്ടാ​മ​ത്തെ ഡോ​ർ​മെ​റ്റ​ൽ ഡി​റ്റ​ക്ട​ര്‌, ല​ഗേ​ജ് എ​ത്തി​ക്കാ​നു​ള്ള കൂ​ടു​ത​ൽ ക​ണ്‍​വേ​യ​ർ ബെ​ൽ​റ്റു​ക​ൾ എ​ന്നി​വ ക​സ്റ്റം​സ് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഒ​രു യാ​ത്ര​ക്കാ​ര​നെ 33 മി​നി​റ്റ് കൊ​ണ്ട് ക്ലി​യ​ർ ചെ​യ്യി​ക്കാ​നു​ള​ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി സ്ഥാ​പി​ച്ചി​ട്ടു​ള​ള​ത്. എ​ന്നാ​ൽ മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം വൃ​ദ്ധ​രും രോ​ഗി​ക​ളും കു​ട്ടി​ക​ളും ക​സ്റ്റം​സ് ഹാ​ളി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ്ര​ശ്നം ര​ണ്ടാ​ഴ്ച​ക്ക​കം അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി കൈ​കൊ​ള്ളു​മെ​ന്നു ജോ​ണ്‍ ജോ​സ​ഫ് ഉ​റ​പ്പു ന​ൽ​കി​യ​താ​യി മ​ല​ബാ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് ഫോ​റം പ്ര​സി​ഡ​ന്‍റ് കെ.​എം. ബ​ഷീ​ർ, പി.​എ.​ഹം​സ, ടി.​പി. എം. ​ഹാ​ഷി​റ​ലി, ശൈ​ഖ് ശാ​ഹി​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.
എ​ന്നാ​ൽ ക​സ്റ്റം​സ് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും വി​മാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചെ​ത്തു​ന്പോ​ഴു​ണ്ടാ​കു​ന്ന തി​ര​ക്കു​മാ​ണ് ക​സ്റ്റം​സ് ഹാ​ളി​ലു​ള്ള​തെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.