ജ​ന​കീ​യ മാ​ർ​ച്ച് ന​ട​ത്തി
Tuesday, February 25, 2020 12:20 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കൈ​പ്പി​നി പാ​ല​വും പൂ​ക്കോ​ട്ടു​മ​ണ്ണ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജും പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​നെ​തി​രേ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ജ​ന​കീ​യ മാ​ർ​ച്ച് ന​ട​ത്തി. കു​റു​ന്പ​ല​ങ്ങോ​ട് മേ​ഖ​ല യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്്. കൈ​പ്പി​നി പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു ആ​രം​ഭി​ച്ച മാ​ർ​ച്ച് ചു​ങ്ക​ത്ത​റ ടൗ​ണ്‍ ചു​റ്റി ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ഗ​മി​ച്ചു.
മാ​ർ​ച്ച് മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന സ​മാ​പ​ന​യോ​ഗം മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല ഇ​ന്ത്യ​ൻ ആ​ർ​മി എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗ​ത്തി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ മൂ​ന്നു മാ​സ​ത്തി​ന​കം ത​ന്നെ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​മാ​യി​രു​ന്നെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി അം​ഗം വി.​എ​സ്. ജോ​യി, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പാ​നാ​യി​ൽ ജേ​ക്ക​ബ്, വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, എ.​യു. സെ​ബാ​സ്റ്റ്യ​ൻ, പ​റ​ന്പി​ൽ ബാ​വ, യു. ​മൂ​സ, താ​ജാ സ​ക്കീ​ർ, എ. ​അ​ബ്ദു​ൽ മ​ജീ​ദ്, മു​ബാ​റ​ക്, പ​ര​പ്പ​ൻ ഹം​സ എ​ന്നി​വ​ർ പ്രസംഗിച്ചു.