സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി
Tuesday, February 25, 2020 12:21 AM IST
ക​രു​വാ​ര​കു​ണ്ട്: കേ​ര​ള വി​ശ്വ​ക​ർ​മ സ​ഭ ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി വി​ശ്വ​ക​ർ​മ സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. കി​ഴ​ക്കേ​ത​ല റ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ൻ​എ​ൽ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി.​കെ.​വി​ക്ര​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഇ​തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു. വി​ശ്വ​ക​ർ​മ സ​ഭ ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് കു​ട്ട​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് സൗ​ഹൃ​ദ​ത്തി​ന്‍റെ ക​രു​ത​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ വി​നൂ​ജി നി​ല​ന്പൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ലോ​കേ​ശ​ൻ, വേ​ലു വെ​ള്ളി​ല, പി.​പി.​സ​തീ​ഷ്, പി.​പി.​സ​തി, ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

മേ​ലാ​റ്റൂ​ർ: കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മ​ന്ത​ട്ട പാ​ല​ക്കാ​ക്കു​ഴി കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട മ​ണ്ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​ല​വി​ലാ​ണ് ചെ​മ്മ​ന്ത​ട്ട പാ​ല​ക്കാ​ക്കു​ഴി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.​പ്ര​ദേ​ശ​ത്തെ ഇ​രു​പ​ത് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​നി​സാ​ർ, സി.​ടി.​ജ​മീ​ല, ബ്ലോ​ക്ക് അം​ഗം സി .​ടി .സ​മീ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ജി​തീ​ഷ്, ടി.​രാ​ധാ​കൃ​ഷ്ണ​ൻ ,വി.​അ​ബ്ദു​ൽ ഹ​മീ​ദ്, പി.​ക​റു​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.