വ​യ​നാ​ട് നെ​യ്ത്ത്ഗ്രാ​മം വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്കും
Tuesday, February 25, 2020 12:22 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ലെ ഏ​ക കൈ​ത്ത​റി നെ​യ്ത്ത്, വി​പ​ണ​ന കേ​ന്ദ്ര​മാ​യ വ​യ​നാ​ട് നെ​യ്ത്ത് ഗ്രാ​മം വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്കും കാ​ലെ​ടു​ത്ത് വെ​ക്കു​ന്നു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ തൃ​ശി​ലേ​രി​യി​ല്‍ 2001 ലാ​ണ് ആ​ദി​വാ​സി സ്ത്രീ​ക​ളു​ടെ പു​ന​ര​ധി​വ​സം ല​ക്ഷ്യ​മി​ട്ട് വ​യ​നാ​ട് ഹാ​ൻ​ഡ് ലൂം ​പ​വ​ര്‍​ലൂം ആ​ന്‍​ഡ് മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.
വി​വി​ധ ത​രം വ​സ്ത്ര​ങ്ങ​ള്‍ , വീ​ടു​ക​ള്‍, ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും മ​റ്റും ആ​വ​ശ്യ​മാ​യ ഫ​ര്‍​ണി​ഷിം​ഗ് ക്ലോ​ത്ത്, ബെ​ഡ് ഷീ​റ്റ്, ക​ര്‍​ട്ട​ന്‍, സ്‌​കൂ​ള്‍ യൂ​ണി​ഫോം തു​ട​ങ്ങി​യ​വ​യെ​ല്ലാം സൊ​സൈ​റ്റി​യി​ല്‍ നെ​യ്‌​തെ​ടു​ത്ത് വി​പ​ണ​നം ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നാ​യി മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി, ന​ട​വ​യ​ല്‍, തൃ​ശി​ലേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് ഷോ​റൂ​മു​ക​ളും തി​രു​നെ​ല്ലി​യി​ല്‍ ഒ​രു ഔ​ട്ട്‌​ലെ​റ്റു​മു​ണ്ട്. 60 ത​റി യ​ന്ത്ര​ങ്ങ​ളും 20 കൈ​ത​റി യ​ന്ത്ര​ങ്ങ​ളും കേ​ന്ദ്ര​ത്തി​ലു​ണ്ട്.
അ​റു​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട സ്ത്രീ​ക​ളാ​ണ്. ഇ​പ്പോ​ള്‍ ഇ​വി​ടെ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന തു​ണി​ത്ത​ര​ങ്ങ​ള്‍ വ​യ​നാ​ട് നെ​യ്ത്ത് ഗ്രാ​മം എ​ന്ന പേ​രി​ലാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. സൊ​സൈ​റ്റി​ക്ക് സ്വ​ന്ത​മാ​യു​ള്ള 14 ഏ​ക്ക​റോ​ളം സ്ഥ​ലം ബൃ​ഹ​ത്താ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള പ​ദ്ധ​തി സ​ര്‍​ക്കാ​രി​ലേ​ക്ക് സ​മ​ര്‍​പ്പി​ച്ച​താ​യി സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സ​ജീ​ര്‍ പ​റ​ഞ്ഞു.
നെ​യ്ത്ത് ഗ്രാ​മ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കാ​ണാ​ന്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും അ​ന്യ​ജി​ല്ല​ക​ളി​ല്‍ നി​ന്നും ആ​ളു​ക​ളെ എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ​യു​ള്ള പ​ച്ച​പ്പ് ഉ​പ​യോ​പ്പെ​ടു​ത്തി പു​ന്തോ​ട്ടം, ബ​യോ പാ​ര്‍​ക്ക് എ​ന്നി​വ സ്ഥാ​പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ്ട് മ​ന​സി​ലാ​ക്കാ​നാ​യി ഇ​വി​ടെ എ​ത്തു​ന്ന​ത്. ഇ​തി​ലൂ​ടെ തു​ണി​ത്ത​ര​ങ്ങ​ളു​ടെ വി​പ​ണി കൂ​ടി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് സ്ഥി​ര​മാ​യ ജോ​ലി എ​ന്ന​തി​നു മ​പ്പു​റം ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ വ​ന്‍ കു​തി​ച്ച് ചാ​ട്ട​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് പ​വ​ര്‍​ലൂം.