സ്കൂ​ൾ വാ​ർ​ഷി​ക പ്ര​ചാ​ര​ണ​ത്തി​ന് പേ​പ്പ​ർ​ക​വ​റു​ക​ൾ ന​ൽ​കി വി​ദ്യാ​ർ​ഥി​കള്‌
Wednesday, February 26, 2020 12:21 AM IST
മ​ല​പ്പു​റം: വ​ലി​യാ​ട് യു​എ​എ​ച്ച്എം എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക പ്ര​ചാ​ര​ണ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​ർ ക​വ​റു​ക​ൾ നി​ർ​മി​ച്ച് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.‘പ്ലാ​സ്റ്റി​ക് ഉ​പേ​ക്ഷി​ക്കൂ ഭൂ​മി​യെ ര​ക്ഷി​ക്കൂ’ എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ മാ​ർ​ച്ച് നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന എ​ൽ​പി വി​ഭാ​ഗ​ത്തി​ന്‍റെ 68ാമ​ത് വാ​ർ​ഷി​ക​ത്തി​ന്‍റെ​യും കെ​ജി വി​ഭാ​ഗ​ത്തി​ന്‍റെ 18ാമ​ത് വാ​ർ​ഷി​ക​ത്തി​ന്‍റെ​യും പ​ര​സ്യ​വും ക​വ​റു​ക​ളി​ൽ പ​തി​ച്ചി​ട്ടു​ണ്ട്.
സം​സ്ഥാ​ന സ​ർ​ക്കാ​രും കോ​ഡൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ന​ട​ത്തി​ക്കൊണ്ടി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​ന്ദേ​ശം വ്യാ​പാ​രി​ക​ളി​ലും ജ​ന​ങ്ങ​ളി​ലു​മെ​ത്തി​ക്കാ​നാ​ണ് അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച പേ​പ്പ​ർ​ക​വ​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. പേ​പ്പ​ർ ക​വ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. ഷാ​ജി, വ്യാ​പാ​രി എം.​ടി. മു​ഹ​മ്മ​ദ​ലി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ൻ വി​ല്ല​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​ര​മാ​ദേ​വി, അം​ഗ​ങ്ങ​ളാ​യ കെ.​എം. സു​ബൈ​ർ, കെ. ​മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ് മ​ച്ചി​ങ്ങ​ൽ, കെ. ​ഹാ​രി ഫ​റ​ഹ്മാ​ൻ, കെ.​പി. ഷ​ബ്നാ ഷാ​ഫി, സ​ജീ​ന മേ​ന​മ​ണ്ണി​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​എം. മു​സ്ത​ഫ, അ​ധ്യാ​പ​ക​രാ​യ കെ.​ആ​ർ. നാ​ൻ​സി, സു​ബോ​ധ് പി. ​ജോ​സ​ഫ്, എം.​പി. ഫ​സ​ൽ, എം.​ടി. ര​ഹ​ന, ഇ​ന്ദു പ്ര​കാ​ശ്, പി.​പി. അ​ബ്ദു​ൾ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നു ശേ​ഷം വ​ലി​യാ​ട് അ​ങ്ങാ​ടി​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​ർ ക​വ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു.