ച​ന്ത​ക്കു​ന്ന് ബ​സ്‌സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം ഉടൻ തു​ട​ങ്ങുമെന്ന്
Friday, February 28, 2020 12:27 AM IST
നി​ല​ന്പൂ​ർ: ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് ഈ ​ഭ​ര​ണ​കാ​ല​ത്തു ത​ന്നെ ത​റ​ക്ക​ല്ലി​ടു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. 2019ൽ ​ത​ന്നെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ലാ​നും അ​ട​ങ്ക​ലും ത​യാ​റാ​ക്കാ​ൻ ആ​ർ​ക്കി​ടെ​ക്ടി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. 14 ല​ക്ഷം രൂ​പ​യും ഇ​തി​നാ​യി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ആ​ക​സ്മി​ക​മാ​യി ആ​ർ​ക്കി​ടെ​ക്ട് മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ല​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​ന്പൂ​രി​ലു​ണ്ടാ​യി​രു​ന്ന ഓ​ഫീ​സ് വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന മ​ക്ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൂ​ട്ടി സീ​ൽ ചെ​യ്തു പോ​യ​തി​നാ​ൽ പ്ലാ​നും അ​ട​ങ്ക​ലും ല​ഭി​ച്ചി​ല്ലെ​ന്നും അ​ധ്യ​ക്ഷ പ​റ​ഞ്ഞു.
പീ​ന്നീ​ട് ആ​ദ്യം മു​ത​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി വീ​ണ്ടും ടെ​ൻ​ഡ​ർ ന​ട​ത്തി ചാ​ലി​യാ​ർ സ്വ​ദേ​ശി​യാ​യ ആ​ർ​ക്കി​ടെ​ക്ടി​നെ ഏ​ൽ​പി​ച്ചു. പ്ലാ​നും അ​ട​ങ്ക​ലും ത​യാ​റാ​ക്കി വ​രു​ന്നു​ണ്ട്. നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ 13 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ശ​രി​യാ​യി​ട്ടു​ണ്ടെ​ന്നും പ​ദ്മി​നി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. ച​ന്ത​ക്കു​ന്നി​ന്‍റെ വി​ക​സ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് കം ​കോ​പ്ല​ക്സ് ഈ ​ഭ​ര​ണ സ​മി​തി കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.